അമേരിക്കന്‍ സൂപ്പര്‍ മോഡലിനെ അനുവാദമില്ലാതെ എടുത്തുയര്‍ത്തി ചുംബിച്ചു; വരുണ്‍ ധവാന് വിമര്‍ശനം, പ്രതികരിച്ച് താരം

ബോളിവുഡിലെയും ഹോളിവുഡിലെയും താരങ്ങള്‍ സമ്മേളിച്ച ചടങ്ങാണ് നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ലോഞ്ച്. ‘സൈപഡര്‍ഡമാന്‍’ താരങ്ങളായ ടോം ഹോളണ്ടും സെന്‍ഡായയും മുതല്‍ മോളിവുഡില്‍ നിന്നും ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമലായും വരെ ലോഞ്ച് ചടങ്ങില്‍ അതിഥികളായി എത്തിയിരുന്നു.

ലോഞ്ച് ഈവന്റിലെ വരുണ്‍ ധവാന്റെ ഒരു ഡാന്‍സ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. അമേരിക്കന്‍ സൂപ്പര്‍ മോഡലായ ജിജി ഹാഡിഡിനെ സ്റ്റേജിലേക്ക് വിളിച്ച് കയ്യില്‍ എടുത്തുയര്‍ത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. കൂടാതെ ജിജിയുടെ കവിളില്‍ താരം ഉമ്മ വയ്ക്കുന്നതും കാണാം.

ഏറ്റവും മനോഹരമായ സ്വപ്‌നം യാഥാര്‍ത്ഥമായി എന്ന ക്യാപ്ഷനോടെയാണ് താരം വരുണ്‍ ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. എന്നാല്‍ ഈ വീഡിയോ പുറത്തു വന്നതിന് പിന്നാലെ വരുണ്‍ ധവാനെ വിമര്‍ശിച്ചു കൊണ്ടാണ് പലരും രംഗത്തെത്തിയിരിക്കുന്നത്.

അനുവാദം ചോദിക്കാതെയാണ് വരുണ്‍ ജിജിയെ എടുത്തുയര്‍ത്തി ഉമ്മ വച്ചത് എന്നാണ് ആരോപണം. അപ്രതീക്ഷിതമായി ഉമ്മവെച്ചത് ജിജിയെ വല്ലാതെയാക്കിയെന്നും ഒരു ചിലര്‍ വിമര്‍ശിച്ചു. ഇതോടെ വരുണ്‍ ധവാനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. ജിജിയെ പോലുള്ള സൂപ്പര്‍മോഡലിന് പോലും രക്ഷയില്ല എന്ന തരത്തിലായിരുന്നു വിമര്‍ശനം.

വിമര്‍ശനം രൂക്ഷമായതോടെ മറുപടിയുമായി വരുണ്‍ ധവാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്ലാന്‍ ചെയ്താണ് ജിജിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത് എന്നായിരുന്നു താരം ട്വിറ്ററിലൂടെ പറഞ്ഞത്. ഇതോടെ വരുണിനെ പിന്തുണച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ