കനത്ത തിരിച്ചടി, ബോക്‌സ് ഓഫീസില്‍ നനഞ്ഞ പടക്കമായി രാജ് കുന്ദ്രയുടെ 'യുടി 69'; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!

ആദ്യ ദിനം തിയേറ്ററില്‍ നനഞ്ഞ പടക്കമായി രാജ് കുന്ദ്രയുടെ ‘യുടി 69’. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്ര ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒരുക്കിയ സിനിമയാണ് യുടി 69. ജയിലില്‍ കഴിഞ്ഞപ്പോഴുള്ള തന്റെ അനുഭവങ്ങളാണ് കുന്ദ്രയുടെ ചിത്രത്തിന്റെ പ്രമേയം.

എന്നാല്‍ നവംബര്‍ 3ന്, ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് വലിയ പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. ചിത്രം കഷ്ടിച്ച് 10 ലക്ഷം രൂപ മാത്രമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓപ്പണിംഗ് ദിനത്തില്‍ 10 ലക്ഷം മാത്രം നേടിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ കാര്യമായ കുതിപ്പ് നടത്താനാകില്ല എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

‘യുടി 69’ എന്ന് പേരിട്ട ചിത്രത്തില്‍ ജയിലിലെ രണ്ട് മാസത്തെ തന്റെ ജീവിതമാണ് കുന്ദ്ര പറയുന്നത്. രാജ് കുന്ദ്രയായി തന്നെയാണ് ചിത്രത്തില്‍ കുന്ദ്ര അഭിനയിക്കുന്നത്. ആക്ഷേപഹാസ്യമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാനവാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ കുന്ദ്രയുടേത് തന്നെയാണ്.

വിക്രം ഭാട്ടി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം, 2021 ജൂലൈയിലാണ് രാജ് കുന്ദ്ര പോണോഗ്രാഫി കേസില്‍ അറസ്റ്റിലായത്. 63 ദിവസം ജയലില്‍ കഴിഞ്ഞ ശേഷമാണ് രാജ് കുന്ദ്ര പുറത്തിറങ്ങിയത്. പിന്നീട് മാസ്‌ക ധരിച്ചും, സ്വയം മൂടിപൊതിയുന്ന വസ്ത്രങ്ങള്‍ ധരിച്ചുമായിരുന്നു രാജ് കുന്ദ്ര പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.

എന്നാല്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വച്ച് കുന്ദ്ര മാസ്‌ക് ഒഴിവാക്കിയിരുന്നു. ജയിലില്‍ കിടന്നപ്പോഴുണ്ടായ അനുഭവങ്ങളും താരം നല്‍കിയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. താന്‍ ബിസ്‌കറ്റ് മാത്രം കഴിച്ചാണ് അവിടെ ജീവിച്ചതെന്നും 250 ഓളം കുറ്റവാളികള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയതെന്നും രാജ് കുന്ദ്ര പറഞ്ഞിരുന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി