ഒന്ന് പ്രശംസിക്കാന്‍ പോയതേ ഓര്‍മ്മയുള്ളു..! സല്‍മാന്റെ ട്വീറ്റ് അബദ്ധമായി, നടന് ട്രോളോട് ട്രോള്‍

സംവിധായികയും ആമിര്‍ ഖാന്റെ മുന്‍ ഭാര്യയുമായ കിരണ്‍ റാവുവിനെ പ്രശംസിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. കിരണിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ലാപതാ ലേഡീസ്’ എന്ന ചിത്രത്തെ പ്രശംസിച്ചു കൊണ്ടാണ് സല്‍മാന്‍ എക്‌സില്‍ പോസ്റ്റുമായി എത്തിയത്.

എന്നാല്‍ വമ്പന്‍ അബദ്ധത്തോടെയായിരുന്നു സല്‍മാന്‍ ഖാന്റെ ട്വീറ്റ്. കിരണ്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ലാപതാ ലേഡീസ് എന്നായിരുന്നു സല്‍മാന്‍ കുറിച്ചത്. എന്നാല്‍ 14 വര്‍ഷം മുമ്പാണ് കിരണിന്റെ ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. 2011ല്‍ പുറത്തിറങ്ങിയ ‘ധോബി ഘട്ട്’ ആയിരുന്നു സംവിധായികയുടെ ആദ്യ ചിത്രം.

സല്‍മാന്റെ ട്വീറ്റ് വൈറലായതോടെ താരത്തെ ട്രോളി കൊണ്ടുള്ള കമന്റുകളും എത്തി. ഇതോടെ പോസ്റ്റ് പിന്‍വലിച്ച് മറ്റൊരു ട്വീറ്റ് സല്‍മാന്‍ പങ്കുവച്ചു. ”കിരണ്‍ റാവുവിന്റെ ലാപതാ ലേഡീസ് ഇപ്പോഴാണ് കണ്ടത്. വാഹ് വാഹ് കിരണ്‍. എനിക്ക് അത് വളരെ അധികം ഇഷ്ടപ്പെട്ടു.”

”എന്റെ അച്ഛനും. ഗംഭീരം. എനിക്കൊപ്പം എപ്പോഴാണ് വര്‍ക്ക് ചെയ്യുന്നത്?” എന്നാണ് സല്‍മാന്‍ കുറിച്ചത്. എന്നാല്‍ തെറ്റൊന്നും കിരണ്‍ റാവു കാര്യമാക്കിയില്ല. സല്‍മാന്റെ ആദ്യ പോസ്റ്റിന് താഴെ തന്നെ കിരണ്‍ മറുപടിയുമായി എത്തിയിരുന്നു. ഭായ് ഡേറ്റ് തന്നാല്‍ മതി, ഞാന്‍ റെഡിയാണ് എന്നാണ് കിരണ്‍ കുറിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ