പ്രണയം തെളിയിക്കാന്‍ ഞാന്‍ ആരുടെയും ഷൂ നക്കില്ല..; 'അനിമലി'ല്‍ അവതരിപ്പിച്ച കഥാപാത്രത്തിനെതിരെ തൃപ്തി ദിമ്രി

വിമര്‍ശനങ്ങള്‍ ഏറെയാണെങ്കിലും ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ‘അനിമല്‍’ നടത്തുന്നത്. നിലവില്‍ 600 കോടിയിലേറെ കളക്ഷന്‍ അനിമല്‍ ചിത്രം ആഗോളതലത്തില്‍ നേടിക്കഴിഞ്ഞു. ചിത്രത്തില്‍ തൃപ്തി ദിമ്രി അവതരിപ്പിച്ച സോയ എന്ന കഥാപാത്രമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്.

തൃപ്തിയും രണ്‍ബിറും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ സോയ രണ്‍ബിറിന്റെ ഷൂ നക്കാന്‍ പോകുന്ന ഒരു രംഗമുണ്ട്. ഈ രംഗം ചെയ്തതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് തൃപ്തി ഇപ്പോള്‍.

രണ്‍ബിറിന്റെ രണ്‍വിജയ് എന്ന കഥാപാത്രം സോയയോട് തന്നോടുള്ള പ്രണയം എത്രയുണ്ടെന്ന് തെളിയിക്കാനായി താന്‍ ധരിച്ച ഷൂസ് നക്കാന്‍ പറയുന്നുണ്ട്. ഷൂസ് നക്കാനായി സോയ കുനിയുന്നതും എന്നാല്‍ നടന്ന് അകലുന്ന വിജയ്‌യുമാണ് ഈ ദൃശ്യത്തിലുള്ളത്.

അനിമലില്‍ സോയ അങ്ങനെയാണെങ്കില്‍ താന്‍ നേരെ തിരിച്ചാണ് എന്ന് പറയുകയാണ് തൃപ്തി ഇപ്പോള്‍. ”സോയക്ക് അങ്ങനെ ചെയ്യാന്‍ തോന്നാം. പക്ഷെ എന്നോട് ആരെങ്കിലും അങ്ങനെ പ്രണയം തെളിയിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. സോയക്ക് അവളുടെതായ കാരണങ്ങള്‍ ഉണ്ടാവും.”

”നമ്മളില്‍ എല്ലാവരിലും നല്ല വശവും മോശം വശവുമുണ്ട്. നമുക്ക് ഒരു ഇരുണ്ട വശമുണ്ട്, ചിലപ്പോള്‍ അതില്‍ നമ്മള്‍ പ്രതികരിക്കും. ജീവിതത്തില്‍ പ്രധാനപ്പെട്ടത് എന്തെങ്കിലും സംഭവിക്കുമ്പോഴേ അത് നടക്കുകയുള്ളു. അനുഭവങ്ങളാണ് നമ്മളെ രൂപപ്പെടുത്തുന്നത്” എന്നാണ് തൃപ്തി ഒരു അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗീതാഞ്ജലി എന്ന നായികയായി എത്തിയത് രശ്മിക മന്ദാനയാണ്. അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ടോക്‌സിക് പാരന്റിംഗ് ചിത്രത്തിലെ പ്രധാന പ്രമേയമാണ്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി