അവര്‍ കിടക്ക പങ്കിടാത്തതായി സുഹൃത്തുക്കള്‍ക്കിടയില്‍ ആരുമില്ല; അര്‍ജ്ജുന്‍ കപൂറിനെ കുറിച്ച് കോഫി വിത്ത് കരണില്‍ സോനം, ഞെട്ടി ആരാധകര്‍

സോനം കപൂറും കസിന്‍ ബ്രദര്‍ ആയ അര്‍ജുന്‍ കപൂറും അതിഥികളായെത്തിയ കോഫി വിത്ത് ഷോയുടെ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ അതിഥികളില്‍ ഒരാളായി സോനം പ്രശസ്തി നേടിയിട്ടുണ്ട്. വിവാദമായ പല പ്രസ്താവനകള്‍ നടത്തിയ ആളാണ് സോനം. രണ്‍ബീര്‍ കപൂര്‍ നല്ല ബോയ്ഫ്രണ്ട് മെറ്റീരിയലല്ലെന്ന സോനത്തിന്റെ അഭിപ്രായം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സമാനമായ വിവാദ പരാമര്‍ശമാണ് സോനം പുതിയ എപ്പിസോഡിലും നടത്തിയത്.

അവതാരകന്‍ കരണ്‍ ജോഹര്‍ അര്‍ജുനോട് ‘സോനം കപൂറിന്റെ എത്ര സുഹൃത്തുക്കളുമായി നിങ്ങള്‍ സഹോദരന്മാര്‍ കിടക്ക പങ്കിട്ടിട്ടുണ്ട്’ എന്ന് ചോദിച്ചു. എന്നാല്‍, ഇതിനു മറുപടി പറഞ്ഞത് സോനമാണ്. ‘അവര്‍ കിടക്ക പങ്കിടാത്തതായി സുഹൃത്തുക്കള്‍ക്കിടയില്‍ ആരുമില്ല’ എന്നാണ് സോനം വെളിപ്പെടുത്തിയത്.

ഇതോടെ പരിഹാസത്തോടെ കരണ്‍ അര്‍ജുനോട് ‘നിങ്ങള്‍ എന്ത് തരത്തിലുള്ള സഹോദരനാണ്?’ എന്ന് ചോദിച്ചു. ഇതിനു മറുപടിയായി അര്‍ജുന്‍ സോനത്തിനോട് ചോദിച്ചത് ‘നീ എന്ത് തരത്തിലുള്ള സഹോദരിയാണ്? ഞങ്ങളെ കുറിച്ച് എന്തൊക്കെയാണ് പറയുന്നത്?’ എന്നായിരുന്നു.

കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ സീസണില്‍ ആലിയ ഭട്ട്-രണ്‍വീര്‍ സിംഗ്, ജാന്‍വി കപൂര്‍-സാറാ അലി ഖാന്‍, സാമന്ത റൂത്ത് പ്രഭു-അക്ഷയ് കുമാര്‍, അനന്യ പാണ്ഡേ-വിജയ് ദേവരകൊണ്ട, കരീന കപൂര്‍ ഖാന്‍-ആമിര്‍ ഖാന്‍ എന്നിവരും പങ്കെടുത്തിരുന്നു. ഓഗസ്റ്റ് 11 ന് പുലര്‍ച്ചെ 12 മണിക്ക് ഡിസ്‌നി+ ഹോട്ട്സ്റ്റാറില്‍ പുതിയ എപ്പിസോഡ് പ്രീമിയര്‍ ചെയ്യും.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ