അക്ഷയ് കുമാറിന്റെ ആക്ഷന്‍- പാക്ക്ഡ് വെബ്‌സീരിസ് ഒരുങ്ങുന്നു; പ്രതിഫലമായി വാങ്ങുന്നത് 90 കോടി രൂപ

“ദ എന്‍ഡ്” വെബ് സീരിസിലൂടെ നടന്‍ അക്ഷയ് കുമാര്‍ ഡിജിറ്റല്‍ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഒരു ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നര്‍ ആകും ഇതെന്നാണ് സൂചന. സീരിസിനായി വന്‍ തുകയാണ് നിര്‍മ്മാതാക്കള്‍ അക്ഷയ്ക്ക് നല്‍കിയിരിക്കുന്നത്. 90 കോടി രൂപയാണ് അക്ഷയ് കുമാറിന്റെ പ്രതിഫലം.

വെബ് സീരിസിനായി ഒരു നടന്‍ വാങ്ങുന്ന ഏറ്റവും വലിയ പ്രതിഫലം ആണിത്. ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ചെയ്യുന്ന സീരിസ് ഡിസ്റ്റോപ്പിയന്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ്. ഇതര പ്രപഞ്ചത്തില്‍ സജ്ജീകരിച്ചിരിക്കുന്ന അതിജീവന ത്രില്ലറാണിത്. സീരിസ് ഈ വര്‍ഷം റിലീസ് ചെയ്യാനിരുന്നെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കുകയായിരുന്നു.

അഭിനേതാക്കളെ കുറിച്ചോ സീരിസിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് അക്ഷയ് കുമാര്‍. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ആറാം സ്ഥാനത്താണ് അക്ഷയ് കുമാര്‍.

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പത്ത് നടന്‍മാരുടെ ലിസ്റ്റില്‍ അക്ഷയെ കൂടാതെ മറ്റ് ഇന്ത്യന്‍ താരങ്ങളൊന്നുമില്ല. പാഡ്മാന്‍ എന്ന സിനിമയോടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാമതായി അക്ഷയ് എത്തിയിരുന്നു. ബെല്‍ ബോട്ടം, ലക്ഷ്മി ബോംബ്, സൂര്യവംശി, പൃഥ്വിരാജ്, അത്രരംങ്കി രേ, രക്ഷാബന്ധന്‍ എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍.

Latest Stories

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെ പോലെ'; ഇന്ത്യന്‍ ജനതയെ വംശീയമായി വേര്‍തിരിച്ച് സാം പിട്രോഡ

'പെരുമാനി' സീരീസ് ആക്കേണ്ടതായിരുന്നു, നല്ല രസമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കി: മജു

IPL 2024: അംപയറുടെ തീരുമാനത്തെ ബഹുമാനിക്കാന്‍ പഠിക്കെടാ...; സഞ്ജുവിനെതിരെ ഡല്‍ഹി സഹ പരിശീലകന്‍

2018 മുതൽ ചെന്നൈയിൽ കളിക്കുന്നുണ്ട്, പക്ഷെ അവസരങ്ങൾ കിട്ടുന്നില്ല; നിരാശാനെന്ന് വെളിപ്പെടുത്തി സൂപ്പർതാരം

30ാം വയസിലെ പ്രണയം 70ാം വയസില്‍ ദാവൂദിനെ ജയിലിലാക്കി; പരാതി നല്‍കിയ ഭാര്യ മാതാവും ഭാര്യയും ജീവനോടെയില്ല

ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല, വിനായകന്‍ സാര്‍ ക്ഷമിക്കണം..; നടന് മറുപടിയുമായി ഉണ്ണി ആര്‍; പിന്നാലെ പ്രതികരിച്ച് വിനായകനും, ചര്‍ച്ചയായി 'ലീല'

വാപ്പയാണ് എന്റെയുള്ളിലെ നടന്റെ റിഥത്തിന് പ്രത്യേകതയുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത്, അദ്ദേഹമാണ് ആ ടാലന്റ് കണ്ടെത്തിയത്, ബാക്കിയെല്ലാം സംഭവിച്ചത് പിന്നീടാണ്: ഫഹദ് ഫാസിൽ

'അധികാരത്തില്‍ ഒരേ ഒരു രാജാവ്'; റഷ്യന്‍ പ്രസിഡന്റ് പദത്തില്‍ അഞ്ചാംവട്ടം; ചരിത്രമെഴുതി ആന്‍ഡ്രൂസ് സിംഹാസന ഹാളില്‍ പുടിന്റെ സത്യപ്രതിജ്ഞ

സഞ്ജുവിനെതിരെ ഏത് കൊമ്പൻ പന്തെറിഞ്ഞാലും അവനെ ആ ചെക്കൻ അടിച്ചോടിക്കും, ഇന്നലെ പാവം ഖലീലിന് കിട്ടിയത് വമ്പൻ പണിയായിരുന്നു; മത്സരത്തിലെ മനോഹര മുഹൂർത്തം വിവരിച്ച് ഇർഫാൻ പത്താൻ

കോളിവുഡില്‍ ഹൊറര്‍ ട്രെന്‍ഡ്, തമിഴകത്തെ വരള്‍ച്ച മാറുന്നു; 'അരണ്‍മനൈ 4'ന് ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട്