'രാജി വെച്ചൊഴിയൂ വന്‍ പരാജയമേ, സര്‍ക്കാര്‍ ഇതിന് ഉത്തരം തരണം'; ആരോഗ്യ മന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സ്വര ഭാസ്‌കര്‍

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്‌കര്‍. രാജി വെച്ചൊഴിയൂ വന്‍ പരാജയമേ എന്നാണ് സ്വര ട്വീറ്റ് ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് മറുപടി കത്തയച്ച വിഷയത്തിലാണ് സ്വരയുടെ വിമര്‍ശനം.

“”രാജി വെച്ചൊഴിയൂ വന്‍ പരാജയമേ, ഈ ഒഴിവാക്കാവുന്ന ദുരന്തം ഉണ്ടായതിന് നിങ്ങളും നിങ്ങളുടെ സര്‍ക്കാരും ഞങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. കാര്യങ്ങള്‍ വ്യക്തമായി വിനിയോഗിക്കേണ്ടതിന് പകരം നിങ്ങള്‍ മുന്‍ പ്രധാനമന്ത്രിക്ക് മറുപടി കത്തയക്കുന്നു. യഥാര്‍ഥ നടപടികളിലൂടെ ആളുകളെ അഭിസംബോധന ചെയ്യുന്നതിനെ കുറിച്ച് എന്ത് പറയുന്നു. നാണക്കേട്”” എന്നാണ് സ്വരയുടെ ട്വീറ്റ്.

രാജ്യത്ത് കോവിഡ് സാഹചര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി അഞ്ച് നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചിരുന്നു. ഈ കത്തിനാണ് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ മറുപടി നല്‍കിയത്.

കോവിഡ് വാക്സിനെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നും അവര്‍ക്ക് ചില ഉപദേശങ്ങള്‍ നല്‍കണം എന്നുമാണ് ഹര്‍ഷവര്‍ദ്ധന്‍ മറുപടി കത്തില്‍ പറഞ്ഞത്. അതേസമയം, രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയാണ്. പ്രതിദിന മരണനിരക്ക് ആയിരത്തിന് മുകളിലാണ്. തുടര്‍ച്ചയായ അഞ്ച് ദിവസവും രണ്ടര ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം