ചാരമായെന്ന് കരുതി ചികയാന്‍ നോക്കണ്ട, 2023ല്‍ തീ പാറിച്ച് ബോളിവുഡ്.. മുന്നില്‍ ഷാരൂഖ് ഖാന്‍ മാത്രമല്ല, രണ്‍ബിറും സണ്ണിയും!

തകര്‍ന്നുപോയി എന്ന് പറഞ്ഞിടത്ത് നിന്നും ബോളിവുഡ് റെക്കോര്‍ഡുകള്‍ നേടി തിരിച്ചു വന്ന വര്‍ഷമാണിത്. റീമേക്ക്‌വുഡ്, ബയോഗ്രാഫിവുഡ് എന്ന വിമര്‍ശനങ്ങള്‍ കൂടിയതോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ബോളിവുഡിലെ തീ ബോക്‌സ് ഓഫീസില്‍ കെട്ടടങ്ങിയിരുന്നു. കൂട്ടത്തോടെ സിനിമകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫ്‌ളോപ്പ് ആയിരുന്നു. എന്നാല്‍ ഈ വര്‍ഷം സ്ഥിതി മാറി.

പതിവുപോലെ അക്ഷയ് കുമാര്‍, കങ്കണ റണാവത്ത് ചിത്രങ്ങള്‍ തിയേറ്ററില്‍ പാളിയപ്പോള്‍ 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഷാരൂഖ് ഖാന്‍ ആണ് ബോക്‌സ് ഓഫീസില്‍ ട്രെന്‍ഡിംഗ് ആയത്. ബോളിവുഡില്‍ ഈ വര്‍ഷം 150ന് അടുത്ത് സിനിമകളാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. അതില്‍ ഗംഭീര വിജയം നേടിയത് 10 സിനിമകളും. അതില്‍ മുന്‍പന്തിയിലാണ് ഷാരൂഖിന്റെ ‘ജവാന്‍’, ‘പഠാന്‍’ എന്നീ സിനിമകള്‍.

അറ്റ്‌ലീയുടെ സംവിധാനത്തില്‍ എത്തിയ ജവാന്‍ ആണ് ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ. 1,148 കോടി രൂപയാണ് ചിത്രം ആഗോളതലത്തില്‍ നിന്നും നേടിയത്. പിന്നാലെ തന്നെ സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തില്‍ ഷാരൂഖ് നായകനായ പഠാന്‍ സിനിമയുമുണ്ട്. 1,050 കോടിയാണ് സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

കടുത്ത സ്ത്രീവിരുദ്ധത എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലും രണ്‍ബിര്‍ കപൂര്‍ ചിത്രം ‘അനിമല്‍’ ഗംഭീര കളക്ഷനുമായി തിയേറ്ററില്‍ കുതിക്കുകയായിരുന്നു. സന്ദീപ് റെഡ്ഡി വംഗ ചിത്രം ഇപ്പോഴും തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ചിത്രത്തിലെ സ്ത്രീവിരുദ്ധത വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രം 880.83 കോടി രൂപയാണ് ഇതുവരെ നേടിയത്.

ഈ വര്‍ഷം സര്‍പ്രൈസ് ഹിറ്റ് അടിച്ച സിനിമയാണ് സണ്ണി ഡിയോളിന്റെ ‘ഗദര്‍ 2’. ചിത്രത്തിന്റെ ആദ്യ ഭാഗം ‘ഗദര്‍: ഏക് പ്രേം കഥ’ പോലെ ഗദര്‍ 2വും വന്‍ വിജയമാവുകയായിരുന്നു. ഏറെ കാലത്തിന് ശേഷം സണ്ണിയുടെ സൂപ്പര്‍ ഹിറ്റ് ആയ ചിത്രം കൂടിയാണിത്. 698.01 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

ഏറെ കൂടുതല്‍ പ്രതീക്ഷച്ചെങ്കിലും അധികം കളക്ഷന്‍ നേടിയില്ലെങ്കിലും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ സിനിമയാണ് ‘ടൈഗര്‍ 3’. യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമായ ചിത്രം പഠാന്‍, ജവാന്‍ ചിത്രങ്ങള്‍ക്കൊപ്പം കളക്ഷന്‍ നേടുമെന്ന് കരുതിയിരുന്നു. എന്നാല്‍ 466.33 കോടി രൂപ നേടി ചിത്രം ഹിറ്റ് ആവുകയായിരുന്നു.

ഈ വര്‍ഷത്തെ ദുരന്തം പടങ്ങളില്‍ ഒന്നായാണ് ആലിയ ഭട്ട്-രണ്‍വീര്‍ സിംഗ് ചിത്രം ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ വിശേഷിപ്പിക്കപ്പെടുന്നത് എങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം കുതിപ്പ് നടത്തിയിരുന്നു. 160 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 355.61 കോടി നേടിയിരുന്നു. എങ്കിലും കരണ്‍ ജോഹറിന്റെ ഏറ്റവും മോശം സിനിമയായാണ് ചിത്രം പറയപ്പെടുന്നത്.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സിനിമ ആണെങ്കിലും സുദിപ്‌തോ സെന്നിന്റെ ‘ദി കേരള സ്‌റ്റോറി’ 303.97 കോടി കളക്ഷന്‍ നേടി ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്ന പ്രമേയമാണ് പ്രതിഷേധത്തിന് കാരണമായത്. പല സംസ്ഥാനങ്ങളിലും ചിത്രത്തിന് ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഡിസംബര്‍ 21ന് തിയേറ്ററില്‍ എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം ‘ഡങ്കി’ ഇതിനോടകം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. 300 കോടിയോളം കളക്ഷന്‍ ആണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. എന്നാല്‍ ആദ്യ ദിനം 30 കോടി കളക്ഷന്‍ നേടിയ ചിത്രത്തിന് ജവാന്‍, പഠാന്‍ എന്നീ ചിത്രങ്ങളുടെ കളക്ഷന്റെ അടുത്ത് പോലും ഇതുവരെ എത്താന്‍ സാധിച്ചിട്ടില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ അക്ഷയ് കുമാറിന്റെ ഒരേയൊരു ചിത്രമാണ് ‘ഒഎംജി 2’. ‘ഓ മൈ ഗോഡ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തിയ ഒഎംജി 2 ബോക്‌സ് ഓഫീസില്‍ 221.08 കോടി കളക്ഷന്‍ നേടിയിരുന്നു. ലൈംഗിക വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കി എത്തിയ ചിത്രത്തില്‍ ശിവ ദൂതനായാണ് അക്ഷയ് വേഷമിട്ടത്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം