'ഇത് മൂന്നാം തവണയാണ്, ഇനി ഒരിക്കലും നിങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യില്ല'; വിമര്‍ശനവുമായി സോനം

വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്‍വേയ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി സോനം കപൂര്‍. ലഗേജുകള്‍ നഷ്ടപ്പെട്ടതാണ് സോനത്തിനെ പ്രകോപിതയാക്കിയത്. ഇതോടെ ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്ഷമാപണവുമായി രംഗത്തെത്തി.

“”ബ്രിട്ടിഷ് എയര്‍വേയ്‌സില്‍ മൂന്നാമത്തെ തവണയാണ് സഞ്ചരിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയും ബാഗ് നഷ്ടപ്പെട്ടു. ഞാന്‍ അതില്‍ നിന്ന് പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും ബ്രിട്ടിഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ല”” എന്ന് സോനം കപൂര്‍ ട്വിറ്ററില്‍ കുറിച്ചു. മറുപടിയുമായി ബ്രിട്ടിഷ് എയര്‍വേയ്‌സും രംഗത്ത് എത്തി. “”താങ്കളുടെ ലഗേജ് ലഭിക്കാന്‍ താമസം നേരിട്ടുവെന്ന് അറിഞ്ഞതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. വിമാനത്താവളത്തില്‍ അറിയിച്ചപ്പോള്‍ ട്രാക്കിംഗ് വിവരം ലഭിച്ചിരുന്നോ”” എന്ന് ബ്രിട്ടിഷ് എയര്‍വേയ്‌സ് ചോദിച്ചു.

അതെ അതൊക്കെ ചെയ്തിരുന്നു. പക്ഷേ വളരെ മോശമായ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. മോശം സേവനവും കെടുകാര്യസ്ഥതയുമാണ് എന്നും സോനം റിട്വീറ്റ് ചെയ്തു. ഖേദം പ്രകടിപ്പിക്കുകയെ ഇപ്പോള്‍ കഴിയുകയുള്ളു എന്നായിരുന്നു ബ്രിട്ടിഷ് എയര്‍വേയ്‌സിന്റെ മറുപടി. വളരെ പെട്ടെന്നു തന്നെ താങ്കളുടെ ബാഗുകള്‍ എത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ബ്രിട്ടിഷ് എയര്‍വേയ്‌സ് മറുപടി നല്‍കി.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍