കുറ്റവാളികളാണ് നിങ്ങള്‍, എന്തിന്റെ കുഴപ്പമാണ് നിങ്ങള്‍ക്കൊക്കെ?; കത്രീനയുടെ ചിത്രങ്ങള്‍ ഒളിച്ചിരുന്ന് പകര്‍ത്തി, വിമര്‍ശിച്ച് സൊനാക്ഷി

42-ാം വയസില്‍ അമ്മയാകാന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം കത്രീന കൈഫ്. സെപ്റ്റംബറിലാണ് കത്രീന ഗര്‍ഭിണിയാണെന്ന വിവരം പുറത്തെത്തുന്നത്. തങ്ങളുടെ വ്യക്തിജീവിതം പലപ്പോഴും രഹസ്യമായി സൂക്ഷിക്കാറുള്ള ഇരുവരുടെയും പുതിയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

കത്രീനയുടെ ബാല്‍ക്കണിയില്‍ നിന്നുള്ള ഒരു ചിത്രമാണ് വൈറലാകുന്നത്. ഗര്‍ഭിണിയായ കത്രീനയുടെ വയറില്‍ സ്‌നേഹത്തോടെ കൈവച്ചിരിക്കുന്ന വിക്കി കൗശലിന്റെ ചിത്രം ശ്രദ്ധ നേടുകയാണ്. ഇതോടെ ഒളിച്ചിരുന്ന് ബാല്‍ക്കണിയില്‍ നിന്നും ഫോട്ടോ പകര്‍ത്തിയവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് വിമര്‍ശിച്ച് പൊലീസ് നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍.

ഒരു മീഡിയ പോര്‍ട്ടലാണ് മുംബൈയിലെ കത്രീനയുടെ വസതിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഒളിച്ചിരുന്ന് പകര്‍ത്തിയത്. എക്‌സ്‌ക്ലൂസീവ്, ബാല്‍ക്കണിയില്‍ നില്‍ക്കുന്ന കത്രീന, ഡെലിവറി ഡേറ്റ് ആവാറായി എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ധാര്‍മ്മിക അതിരുകള്‍ ലംഘിച്ചെന്ന് ആരോപിച്ച് വിമര്‍ശനങ്ങളാണ് ഉയരുന്നത്.

നടി സൊനാക്ഷി സിന്‍ഹയും ചിത്രങ്ങള്‍ പുറത്തുവന്നതിനെതിരെ കമന്റുമായി രംഗത്തെത്തി. ”നിങ്ങള്‍ക്കൊക്കെ എന്തിന്റെ കുഴപ്പമാണ്? സ്വന്തം വീട്ടില്‍ നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം അനുവാദമില്ലാതെ എടുത്ത് പബ്ലിക് പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിക്കുന്നോ? നിങ്ങള്‍ എല്ലാം കുറ്റവാളികളാണ്. നാണക്കേട്” എന്നാണ് സൊനാക്ഷി കമന്റ് ചെയ്തത്.

പ്രതിഷേങ്ങളെ തുടര്‍ന്ന് കത്രീനയുടെ ചിത്രങ്ങള്‍ മാധ്യമം ഡിലീറ്റ് ചെയ്‌തെങ്കിലും സോഷ്യല്‍ മീഡിയയില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറലായിട്ടുണ്ട്. അതേസമയം, 2021ല്‍ രാജസ്ഥാനില്‍ വച്ചാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. കുഞ്ഞ് ജനിച്ചാല്‍ കത്രീന സിനിമയില്‍ നിന്നും ഇടവേള എടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍