നസീറുദ്ദീന്‍ ഷാ ഗുരുതരാവസ്ഥയില്‍; അഭ്യൂഹങ്ങളെ തള്ളി മകന്‍ വിവാന്‍

ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ തള്ളി മകനും നടനുമായ വിവാന്‍ ഷാ. ഇര്‍ഫാന്‍ ഖാന്റെയും ഋഷി കപൂറിന്റെയും മരണത്തിന് പിന്നാലെയാണ് നസീറുദ്ദീന്‍ ഷായെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

“”ബാബക്ക് സുഖമാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളെല്ലാം വ്യാജമാണ്. അദ്ദേഹം ആരോഗ്യത്തോടെയിരിക്കുകയാണ്. ഇര്‍ഫാന്‍ ഭായ്, ചിന്റു ജി എന്നിവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു…അവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു…ഇത് നമുക്കെല്ലാവര്‍ക്കും കനത്ത നഷ്ടമാണ്”” എന്നാണ് വിവാന്റെ ട്വീറ്റ്.

“”അദ്ദേഹം രാജ്യത്തിന്റെ നിധിയാണ്. അദ്ദേഹത്തെ ശ്രദ്ധിക്കണം. സുരക്ഷിതരായിരിക്കൂ”” എന്നാണ് ഒരു ആരാധകന്റെ കമന്റ്. ബുധനാഴ്ചയാണ് ഇര്‍ഫാന്‍ ഖാന്‍ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് അന്തരിച്ചത്. വ്യാഴാഴ്ചയാണ് അര്‍ബുദത്തെ തുടര്‍ന്ന് ഋഷി കപൂര്‍ വിട പറഞ്ഞത്.

Latest Stories

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍