കിയാരയുമായുള്ള വിവാഹം അടുത്ത വര്‍ഷമോ? പ്രതികരിച്ച് സിദ്ധാര്‍ഥ് മല്‍ഹോത്ര

ആലിയ-രണ്‍ബിര്‍ വിവാഹത്തിന് ശേഷം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു കൊണ്ടിരിക്കുന്ന പേരുകളാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര, കിയാര അദ്വാനി എന്നിവരുടെത്. ഇരു താരങ്ങളും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. പാര്‍ട്ടികള്‍ക്കും പൊതുവിടങ്ങളിലും ഒന്നിച്ച് എത്തിയതോടെയാണ് ഈ വാര്‍ത്തകള്‍ ശക്തമായത്.

അടുത്ത വര്‍ഷം സിദ്ധാര്‍തും കിയാരയും വിവാഹിതരാകുമെന്ന വാര്‍ത്തകളും എത്തിയിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് സിദ്ധാര്‍ഥ് ഇപ്പോള്‍. ”ആ വാര്‍ത്തകള്‍ എന്നെ അലട്ടിയിട്ടില്ല. സിനിമയില്‍ പത്ത് വര്‍ഷമായി തുടരുന്ന എനിക്ക് അതിനെ കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ടതില്ല.”

”ഇനി ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍, അത് രഹസ്യമായി സൂക്ഷിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എവിടുന്നെങ്കിലും അത് പുറത്തു വരും” എന്നാണ് സിദ്ധാര്‍ഥ് പറയുന്നത്. അതേസമയം, ‘താങ്ക് ഗോഡ്’ ആണ് സിദ്ധാര്‍ഥിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.

‘യോദ്ധ’, ‘മിഷന്‍ മജ്‌നു’ എന്നീ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘ഗോവിന്ദ നാം മീര’, ‘സത്യപ്രേം കി കഥ’ എന്നിവയാണ് കിയാരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ശങ്കര്‍ ഒരുക്കുന്ന രാം ചരണ്‍ ചിത്രത്തിലൂടെ വീണ്ടും തെലുങ്കിലേക്ക് എത്താനൊരുങ്ങുകയാണ് താരം ഇപ്പോള്‍.

Latest Stories

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്