'അന്ന് നല്‍കിയ വാഗ്ദാനം ഇന്നും പാലിക്കുന്നു'; പോണ്‍ വിവാദത്തില്‍ തകര്‍ന്നെന്നു പറഞ്ഞ ദാമ്പത്യം, വിവാഹ വാര്‍ഷികം ആഘോഷിച്ച് ശില്‍പ്പ ഷെട്ടി

അശ്ലീലച്ചിത്ര നിര്‍മ്മാണ കേസിനെ തുടര്‍ന്ന് രാജ് കുന്ദ്ര അറസ്റ്റിലായതോടെ ശില്‍പ്പ ഷെട്ടിയുടെ ദാമ്പത്യ ജീവിതം ഇനി എന്താവും എന്ന വിഷയത്തില്‍ ബോളിവുഡില്‍ ചൂടുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ശില്‍പ്പയും രാജ് കുന്ദ്രയും വിവാഹമോചിതരാകും എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ജയിലില്‍ നിന്ന് പുറത്ത് വന്ന രാജ് കുന്ദ്രയ്ക്കൊപ്പം വീണ്ടും സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശില്‍പ്പ. എന്ന് മാത്രമല്ല, ദാമ്പത്യ ജീവിതത്തിന്റെ പന്ത്രണ്ട് വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ് താരദമ്പതികള്‍. രാജ് കുന്ദ്രയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശില്‍പ്പ ഇപ്പോള്‍.

വിവാഹ ചിത്രങ്ങളുടെ കൊളാഷ് പങ്കുവച്ചാണ് ശില്‍പ്പയുടെ പോസ്റ്റ്. ”പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം… ഈ നിമിഷം ഞങ്ങള്‍ രണ്ട് പേരും വാഗ്ദാനം ചെയ്ത ആ സത്യം ഇന്നും പാലിക്കുന്നു. നല്ലതും സമയങ്ങള്‍ ഒരുമിച്ച് പങ്കിടാനും, ചീത്ത സമയങ്ങള്‍ ഒരുമിച്ച് സഹിക്കാനും സ്നേഹത്തില്‍ വിശ്വസിക്കാനും..”

”ദൈവം കാണിച്ച വഴിയില്‍ എപ്പോഴും… എന്നും എല്ലാം ദിവസവും… പന്ത്രണ്ട് വര്‍ഷങ്ങള്‍ എണ്ണുന്നില്ല…വാര്‍ഷിക ആശംസകള്‍ കുക്കീ. ഇനിയും ഒരുപാട് മഴവില്ലുകള്‍…ചിരികള്‍.. നാഴിക കല്ലുകള്‍.. നമ്മുടെ വിലപ്പെട്ട സ്വത്തുക്കള്‍.. നമ്മുടെ കുട്ടികള്‍… ഞങ്ങള്‍ക്കൊപ്പം നിന്ന അഭ്യുദയകാംക്ഷികള്‍ക്ക് നന്ദി” എന്നാണ് ശില്‍പയുടെ കുറിപ്പ്.

അശ്ലീല ചിത്രം നിര്‍മ്മിച്ച് വില്‍പ്പന നടത്തി കോടികള്‍ സമ്പാദിച്ച കേസില്‍ രാജ് കുന്ദ്ര അറസ്റ്റില്‍ ആയപ്പോള്‍ ശില്‍പ്പ ഷെട്ടി വിവാഹ മോചനത്തിന് ശ്രമിക്കുന്നു എന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. കേസില്‍ ജാമ്യം ലഭിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ശില്‍പ്പയ്‌ക്കൊപ്പം കുന്ദ്ര ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു