സൂപ്പർ ഹീറോയായി എത്തുക രൺവീർ സിംഗോ? മുകേഷ് ഖന്നയോ? “ശക്തിമാൻ” വെള്ളിത്തിരയിലേക്ക്

തൊണ്ണൂറുകളിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സ്വാധീനിച്ച ടെലിവിഷനിൽ പരമ്പര ശക്തിമാൻ വെള്ളിത്തിരയിലേക്ക്. ചിത്രം പ്രഖ്യപിച്ചതിനു പിന്നാലെ ആരാണ്  ശക്തിമാനാകുക എന്ന സംശയത്തിലാണ് ആരാധകർ.ശക്തിമാൻ ബിഗ് സ്ക്രീനിലേക്ക് എത്തുമ്പോൾ ശക്തിമാനായി പ്രേക്ഷക മനസ്സിലിടം പിടിച്ച മുകേഷ് ഖന്ന തന്നെയായിരിക്കും സിനിമയിലും നായകനെന്ന് മുകേഷ് ഖന്ന പറഞ്ഞു.

അതേ സമയം,  ശക്തിമാനായി ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ് വെള്ളിത്തിരയിലെത്തിമെന്ന തരത്തിലുള്ള വർത്തകളും പുറത്തു വന്നിട്ടുണ്ട് . അധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ബിഗ് ബജറ്റ് സിനിമക്കായുളള തയ്യാറെടുപ്പുകൾ തുടങ്ങിയതായും നായകൻ താൻ തന്നെയായിരിക്കുമെന്നും നടനെന്നും  മുകേഷ് ഖന്ന  പറഞ്ഞിരുന്നു.

അതേസമയം ശക്തിമാനായി ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ് വെള്ളിത്തിരയിലെത്തിമെന്ന തരത്തിലുള്ള വർത്തകളും പുറത്തു വന്നിരുന്നു. വാർത്തയെ പറ്റിയുള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തു വന്നിട്ടില്ല. സൂപ്പർഹീറോയെ അവതരിപ്പിക്കാൻ രൺവീർ സമ്മതം മൂളിയതായാണ് സൂചന.450 എപ്പിസോഡുകളിലായി തൊണ്ണൂറുകളിൽ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യ്ത പരമ്പരയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

1997 മുതൽ 2005 വരെ എട്ട് വർഷങ്ങളോളം ദൂരദർശനിൽ സംപ്രേഷണം തുടർന്നിരുന്ന ശക്തിമാൻ ഇന്ത്യൻ ടെലിവിഷൻ സ്ക്രീനിലെ എക്കാലത്തെയും വലിയ ഹിറ്റ് പരമ്പരകളിൽ ഒന്നാണ്.കുട്ടിക്കാലത്തെ തങ്ങളുടെ സൂപ്പർഹീറോയെ ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കുന്നതോടെ ഒരു തലമുറയ്ക്ക് ഗൃഹാതുരമായ ഓർമ്മകളിലേക്കുള്ള തിരിച്ചു വരവിന് കൂടിയാണ് അവസരമൊരുങ്ങുന്നത്.

Latest Stories

ഇടുക്കിയിൽ വൻ മരംകൊള്ള; ഏലമലക്കാട്ടിൽ നിന്നും വിവിധ ഇനത്തിലെ 150 ലധികം മരങ്ങൾ മുറിച്ചുകടത്തി

IND VS ENG: ആദ്യം അവന്മാരെ ചവിട്ടി പുറത്താക്കണം, എന്നിട്ട് ആ താരങ്ങളെ കൊണ്ട് വരണം: ദിലീപ് വെങ്‌സാര്‍ക്കര്‍

ആ ലോകകപ്പിൽ യുവരാജിനെ ഒഴിവാക്കാൻ എന്നോട് ആവശ്യപ്പെട്ടു, എന്നാൽ ധോണി.....: ഗാരി കേസ്റ്റണ്‍

IND VS ENG: ആ താരം പുറത്തായതോടെ കളി തോൽക്കും എന്ന് എനിക്ക് ഉറപ്പായി: അജിൻക്യ രഹാനെ

സ്ത്രീധനം കൊടുക്കുന്നത് കുറ്റമല്ലാതാക്കും, നിർണായക നിയമ ഭേദഗതിക്കൊരുങ്ങി കേരളം സർക്കാർ; വാങ്ങുന്നത് മാത്രം കുറ്റം

IND VS ENG: 'ജഡേജ കാണിച്ചത് ശുദ്ധ മണ്ടത്തരം, ആ ഒരു കാര്യം ചെയ്തിരുന്നെങ്കിൽ വിജയിച്ചേനെ'; വിമർശനവുമായി മുൻ ഇന്ത്യൻ ഇതിഹാസം

വടക്കൻ കേരളത്തിൽ ഇന്ന് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴ; റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായി കരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ

നിപ: സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യ വകുപ്പ്, പാലക്കാട് ജില്ലയിൽ 17 പേർ ഐസൊലേഷനിൽ