ഉടന്‍ മറ്റൊരു നായികയുമായെത്തും റെയില്‍വേ സ്റ്റേഷനിലേക്ക്; 'റെയില്‍വേ റൊമാന്‍സി'നെ കുറിച്ച് ഷാരൂഖ് ഖാന്‍

തന്റെ സിനിമകളിലെ “റെയില്‍വേ റൊമാന്‍സി”നെ കുറിച്ച് വാചാലനായി ബോളിവുഡിന്റെ കിങ് ഖാന്‍. മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷന്റെ പോസ്റ്റല്‍ സ്റ്റാംപ് ലോഞ്ചിനിടെയായിരുന്നു ഷാരൂഖ് ഓര്‍മകളിലേക്ക് തിരിഞ്ഞത്. “കുറേ നായികമാരൊപ്പം അനേകം റെയില്‍വേ സ്റ്റേഷനുകളില്‍ ഞാന്‍ റൊമാന്‍സ് ചെയതിട്ടുണ്ട്. എന്നാല്‍ ബാന്ദ്ര സ്റ്റേഷനില്‍ വച്ച് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. അതിനാല്‍ ഉടന്‍ തന്നെ മറ്റൊരു നായികയുമായി എത്തുന്നതായിരിക്കും” എന്നാണ് ഷാരൂഖ് ഉദ്ഘാടന വേളയില്‍ പറഞ്ഞത്.

ബാന്ദ്ര സ്റ്റേഷന്‍ 130 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിലാണ് സ്റ്റാംപ് ഇറക്കിയത്. വെസ്റ്റേണ്‍ റെയില്‍വേ പുറത്ത് വിട്ട വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. 1995ല്‍ പുറത്തിറങ്ങിയ “ദില്‍ വാലേ ദുല്‍ഹനിയ ലേ ജായേംഗാ” എന്ന ചിത്രത്തിലെ ഷാരൂഖ് ഖാനും കാജോളും കണ്ടുമുട്ടുന്നത് റെയില്‍വേ സ്റ്റേഷനിലാണ്.

1998ല്‍ ഇറങ്ങിയ “ദില്‍ സേ” എന്ന ചിത്രത്തില്‍ മനിഷാ കൊയ്‌രാളയുമായി ഷാരൂഖ് പ്രണയത്തിലാകുന്നത് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ്. 2013ല്‍ പുറത്തിറങ്ങിയ “ചെന്നൈ എക്‌സ്പ്രസി”ലും ട്രെയിനില്‍ വച്ച് ദീപികയുമായി പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്ന് 2013ലെത്തിയ “ജബ് ഹാരി മെറ്റ് സേജല്‍” എന്ന ചിത്രത്തില്‍ അനുഷ്‌ക്കയുമായുള്ള റൊമാന്‍സും ട്രെയിനില്‍ വച്ച് തന്നെ.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല