അതിജീവിതര്‍ക്ക് ചികിത്സയും ജോലിയും; ആസിഡ് ആക്രമണത്തിന് ഇരയായവരെ നേരില്‍ കണ്ട് ഷാരൂഖ് ഖാന്‍

ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ നേരില്‍ കണ്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഐപിഎല്‍ മത്സരം കാണാനായിരുന്നു താരം എത്തിയത്. മത്സരത്തിന് ശേഷം തിരിച്ചു പോകുന്നതിന് മുമ്പാണ് കൊല്‍ക്കത്തയിലുള്ള ആസിഡ് അതിജീവിതരെ കാണാന്‍ ഷാരൂഖ് എത്തിയത്.

ഒരു മണിക്കൂറോളം ഇവര്‍ക്കൊപ്പം സമയം ചിലവഴിച്ച താരം അതിജീവിതര്‍ക്കായി ജോലിയും വാഗ്ദാനം ചെയ്തു. ആസിഡ് അതിജീവിതരുടെ വിദ്യാഭ്യാസം, ചികിത്സ, ജോലി എന്നിവ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന ബ്രേവ് സോള്‍സ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ ഭാഗമായ അതിജീവിതരെയാണ് ഷാരൂഖ് സന്ദര്‍ശിച്ചത്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച നിരവധി പേരുടെ ശസ്ത്രക്രിയാ ചെലവ് ഷാരൂഖിന്റെ സന്നദ്ധ സംഘടനയായ മീര്‍ ഫൗണ്ടേഷന്‍ വഹിച്ചിട്ടുണ്ട്. പിതാവ് മീര്‍ താജ് മുഹമ്മദ് ഖാന്റെ ഓര്‍മയ്ക്കായി ഷാരൂഖ് ഖാന്‍ ആരംഭിച്ച എന്‍ജിഓയാണ് മീര്‍ ഫൗണ്ടേഷന്‍.

സൗത്ത് പര്‍ഗാനാസില്‍ നിന്നുള്ള തനൂജ ഖാതുന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി ഷാരൂഖിന് നന്ദി അറിയിച്ചു. ഷാരൂഖിന്റെ സഹായം ലഭിച്ചില്ലായിരുന്നെങ്കില്‍ ചികിത്സാ ചിലവ് തനിക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല എന്നാണ് തനൂജ പറഞ്ഞത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍