'അല്‍പ്പം വൈകിയെന്ന് അറിയാം, എന്നാലും ഈ തിയതി ഓര്‍ത്തു വെച്ചോളൂ'; നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ചിത്രം വരുന്നു

നാല് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് ഷാരൂഖ് ഖാന്‍. 2018ല്‍ പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് നായകനാകുന്ന ‘പത്താന്‍’ അടുത്ത വര്‍ഷം ജനുവരി 25ന് റിലീസ് ചെയ്യും എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ദീപിക പദുകോണ്‍, ജോണ്‍ എബ്രഹാം എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. ജോണും ദീപികയും പത്താനെ പരിചയപ്പെടുത്തുന്നതാണ് ടീസര്‍. സ്വന്തം രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് അയാളുടെ ഒരേയൊരു ലക്ഷ്യമെന്ന് ഇരുവരും പറയുമ്പോള്‍ മുഖം വ്യക്തമാക്കാതെ ഷാരൂഖ് ഖാന്‍ നടന്നു വരുന്നതും കാണാം.

‘അല്‍പ്പം വൈകിയെന്ന് അറിയാം. എന്നാലും ഈ തീയതി ഓര്‍ത്തു വച്ചോളൂ. 2023 ജനുവരി 25ന് തിയേറ്ററുകളില്‍ കാണാം’, എന്നാണ് ടീസര്‍ പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദാണ് പത്താനിന്റെ സംവിധായകന്‍. സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. അതേസമയം, സീറോ എന്ന ചിത്രവും അതിന് മുമ്പ് തിയേറ്ററുകളില്‍ എത്തിയ ജബ് ഹാരി മെറ്റ് സേജലും ബോക്‌സോഫീസില്‍ പരാജയപ്പെട്ടതോടെയാണ് താരം താല്‍ക്കാലികമായി സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നത്.

Latest Stories

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്