'പഠാന്റെ' യഥാര്‍ത്ഥ കളക്ഷന്‍ എത്രയാണ്? ഷാരൂഖിനോട് ആരാധകന്‍, മറുപടി

‘പഠാന്‍’ സിനിയുടെ യഥാര്‍ത്ഥ കളക്ഷനെ എത്രയാണെന്ന ചോദ്യത്തോട് പ്രതികരിച്ച് ഷാരൂഖ് ഖാന്‍. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ട് ക്വസ്റ്റിയന്‍ ആന്‍സര്‍ സെഷനിലാണ് താരം എത്തിയത്. ഇതിനിടെയാണ് ഒരു ആരാധകന്‍ പഠാന്റെ യഥാര്‍ത്ഥ കളക്ഷന്‍ എത്രയാണെന്ന് ചോദിച്ചത്.

”5000 കോടി സ്‌നേഹം. 3000 കോടി അഭിനന്ദനം. 3250 കോടി ആലിംഗനം. 2 ബില്യണ്‍ പുഞ്ചിരികള്‍. ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ അക്കൗണ്ടന്റ് എന്താണ് പറയുന്നത്?” എന്നാണ് ഷാരൂഖ് നല്‍കിയ മറുപടി. 10 ദിവസം കൊണ്ട് ലോകമാകെ 700 കോടിയിലേറിയാണ് പഠാന്റെ കളക്ഷന്‍.

”ഞാന്‍ പഠാന്‍ അഞ്ചു തവണ കണ്ടു. ഇനിയും അഞ്ചു തവണ കാണും. ആ 700 കോടിയില്‍ നിന്ന് എനിക്ക് എന്തെങ്കിലും കിട്ടുമോ” എന്നായിരുന്നു മറ്റൊരു ആരാധകന്റെ ചോദ്യം. ”ഇല്ല, വിനോദം… വിനോദം… വിനോദം മാത്രം. പണം കിട്ടാന്‍ പണിയെടുക്കണം” എന്നാണ് ഷാരൂഖിന്റെ മറുപടി.

കേരളത്തില്‍ നിന്നും പത്ത് കോടിക്ക് മുകളിലാണ് പഠാന്‍ നേടിയത്. സിനിമയ്‌ക്കൊപ്പം എത്തിയ മലയാള സിനിമകളേക്കാള്‍ മികച്ച പ്രകടനമാണ് പഠാന്‍ കാഴ്ചവയ്ക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമാണിത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി