കട്ട് പറഞ്ഞിട്ടും നടന്‍ ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്തും: സയാനി ഗുപ്ത

ഇന്റിമസി സീനുകളില്‍ അഭിനയിക്കേണ്ടി വന്നപ്പോള്‍ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി സയാനി ഗുപ്ത. സംവിധായകന്‍ കട്ട് വിളിച്ചിട്ടും നടന്‍ തന്നെ ചുംബിച്ചുകൊണ്ടിരുന്നു എന്നാണ് താരം പറഞ്ഞത്. സിനിമ സെറ്റിലെ ഇന്റിമസി കോര്‍ഡിനേറ്ററുടെ ആവശ്യകതയേ കുറിച്ചാണ് സയാനി സംസാരിച്ചത്.

ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്താറുണ്ട്. കട്ട് പറഞ്ഞാലും ചുംബനം തുടരുന്നവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അത് നമ്മളെ വല്ലാതെയാക്കും. ആരും അറിയാതെയായിരിക്കും അത്. പക്ഷേ അതൊരു മോശം പ്രവൃത്തിയാണ് എന്നാണ് സയാനി പറയുന്നത്.

പ്രൈം സീരീസ് ആയ ഫോര്‍ മോര്‍ ഷോര്‍ട്സ് പ്ലീസില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം താരം പങ്കുവച്ചു. ഗോവയിലെ ബീച്ചില്‍ ചെറിയ വസ്ത്രം ധരിച്ച് മണ്ണില്‍ കിടക്കുന്ന രംഗമുണ്ടായിരുന്നു. തനിക്ക് മുന്നില്‍ 70ഓളം ആണുങ്ങളുണ്ടായിരുന്നു. എന്നാല്‍ അതില്‍ ഒരാള്‍ പോലും ഒരു ഷോള്‍ എനിക്ക് തന്നില്ല.

അഭിനേതാക്കളുടെ സുരക്ഷയെ കുറിച്ച് പരിഗണിക്കാത്ത ചിന്താഗതിയില്‍ മാറ്റമുണ്ടാകണം എന്നും സയാനി പറഞ്ഞു. അതേസമയം, സെക്കന്‍ഡ് മാര്യേജ് ഡോട്ട് കോം എന്ന ചിത്രത്തിലൂടെയാണ് സയാനി അഭിനയരംഗത്തെത്തിയത്. ജോളി എല്‍എല്‍ബി 2, ഫാന്‍, ജഗ്ഗ ജാസൂസ്, ആര്‍ട്ടിക്കിള്‍ 15, ക്വാബോന്‍ ക ജമീല തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് സയാനി.

Latest Stories

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ