സല്‍മാന്റെ ഫ്‌ളോപ്പ് സിനിമകള്‍ പോലും 200 കോടി നേട്ടം ഉണ്ടാക്കിയിട്ടുണ്ട്, ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം: സുനില്‍ ഷെട്ടി

സല്‍മാന്‍ ഖാന്റെ ഫ്‌ളോപ്പ് സിനിമകള്‍ പോലും 200 കോടിക്ക് അടുത്ത് നേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്ന് നടന്‍ സുനില്‍ ഷെട്ടി. സല്‍മാന്റെതായി ഒടുവില്‍ പുറത്തെത്തിയ ‘സിക്കന്ദര്‍’ എന്ന സിനിമ വരെ ഫ്‌ളോപ്പ് ആയ പശ്ചാത്തലത്തിലാണ് സുനില്‍ ഷെട്ടി സംസാരിച്ചത്. ഈ വര്‍ഷം എത്തിയ മിക്ക സിനിമകളുടെയും കളക്ഷന്‍ സല്‍മാന്‍ ചിത്രങ്ങളുടെ കളക്ഷനേക്കാന്‍ കുറവായിരുന്നു എന്നാണ് സുനില്‍ ഷെട്ടി പറയുന്നത്.

”ഈ പ്ലാനറ്റില്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യനാണ് സല്‍മാന്‍ ഖാന്‍. ഓരോ പ്രവര്‍ത്തിയിലും അദ്ദേഹം മറ്റൊരു തലത്തിലുള്ള മനുഷ്യനാണ്. എനിക്ക് അദ്ദേഹവുമായി നല്ലൊരു ബന്ധമുണ്ട്. പതിവായി കാണാറില്ലെങ്കിലും അദ്ദേഹത്തോട് ഒരുപാട് സ്‌നേഹവും ബഹുമാനവുമുണ്ട്. അദ്ദേഹത്തിന്റെ 200 കോടി പടം ഫ്‌ളോപ്പ് ആയി കണക്കാക്കും.”

”എന്നാല്‍ ഇന്‍ഡസ്ട്രിയിലെ പകുതിയിലേറെ പേര്‍ക്കും അതൊരു സൂപ്പര്‍ ഹിറ്റ് ആണ്. ബോക്‌സ് ഓഫീസില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സല്‍മാന്‍ ചിത്രങ്ങള്‍ പോലും 200 കോടി രൂപ നേട്ടം സ്വന്തമാക്കുന്നുണ്ട്. ഈ വര്‍ഷത്തെ എല്ലാ സിനിമകളുടെയും ബോക്‌സ് ഓഫീസ് കളക്ഷന്‍ നോക്കിയാല്‍ അത് സല്‍മാന്‍ സിനിമകളേക്കാള്‍ കുറവാണ്.”

”ചില സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നമുക്ക് തെറ്റ് പറ്റാറുണ്ട്. എന്നാല്‍ സല്‍മാന്‍ ഹൃദയം കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. സല്‍മാന് നല്ലൊരു സിനിമ കിട്ടുമ്പോള്‍ അത് മാജിക് ഉണ്ടാക്കും” എന്നാണ് സുനില്‍ ഷെട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, എആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ എത്തിയ സല്‍മാന്റെ സിക്കന്ദര്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായിരുന്നു.

ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 141.15 കോടി സിനിമ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. പ്രേക്ഷകരില്ലാത്തതിനാല്‍ സിക്കന്ദറിന്റെ ചില ഷോകള്‍ റദ്ദാക്കപ്പെട്ടതായി ചലച്ചിത്ര നിരൂപകന്‍ അമോദ് മെഹ്റ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബര്‍, കാജല്‍ അഗര്‍വാള്‍ എന്നിങ്ങനെ വന്‍ താരനിരയും സിനിമയില്‍ ഉണ്ടായിുരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്