'ബിഷ്ണോയിയെ അറിയിക്കണോ'; സല്‍മാന്‍ ഖാന് വീണ്ടും ഭീഷണിയുമായി യുവാവ് ഷൂട്ടിംഗ് സെറ്റില്‍

ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ജീവിതം ഇപ്പോള്‍. ഇതിനിടയില്‍ സിക്കന്ദര്‍ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് താരം. ഷൂട്ടിംഗ് ലൊക്കേഷനില്‍ അനധികൃതമായി കടന്നുകയറി ബിഷ്‌ണോയിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവ്.

സല്‍മാന്‍ ഖാന്റെ ആരാധകനാണെന്ന് വിശേഷിപ്പിച്ച് അനുമതിയില്ലാതെ അകത്തുകയറിയ ഇയാള്‍, ലോറന്‍സ് ബിഷ്ണോയ്യുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ലൊക്കേഷനില്‍ പ്രവേശിച്ചതിനെ ചോദ്യം ചെയ്തപ്പോഴാണ് ‘ബിഷ്ണോയിയെ അറിയിക്കണോ’ എന്ന് ഭീഷണിപ്പെടുത്തിയത്.

പിന്നാലെ ചെറിയ വാക്കേറ്റവുമുണ്ടായതോടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പൊലീസില്‍ വിവരമറിയിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. മുംബൈ സ്വദേശിയായ ഇയാളുടെ മുന്‍പശ്ചാതലങ്ങള്‍ അന്വേഷിച്ചെങ്കിലും സംശയത്തക്ക രീതിയില്‍ ഒരു വിവരവും ലഭിച്ചിട്ടില്ല.

സല്‍മാന്റെ ആരാധകനാണെന്നും ഷൂട്ടിങ് കാണാനെത്തിയതാണ് എന്നുമാണ് പൊലീസിനോട് വിശദീകരിച്ചത്. എങ്കിലും ലോറന്‍സ് ബിഷ്ണോയ്യുടെ പേര് ഉപയോഗിച്ചതാണ് വിനയായത്. ഇടയ്ക്കിടെ വധഭീഷണി ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ സല്‍മാന്‍ ഖാന്റെ സുരക്ഷ വലിയതോതില്‍ വര്‍ധിപ്പിച്ചിരുന്നു.

അതേസമയം, തന്റെ സുരക്ഷയ്ക്കായി രണ്ട് കോടി രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് നിസ്സാന്‍ പട്രോള്‍ എസ്യുവി സല്‍മാന്‍ വാങ്ങിയിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത വാഹനം ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്