നടന്‍ സല്‍മാന്‍ ഖാനെ പാമ്പു കടിച്ചു

നടന്‍ സല്‍മാന്‍ ഖാനെ പാമ്പു കടിച്ചു. ഞായറാഴ്ച രാവിലെയാണ് പന്‍വേലിലെ ഫാം ഹൗസില്‍ വച്ചാണ് താരത്തിന് പാമ്പു കടിയേറ്റത്. ഉടന്‍ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാനാണ് നടന്‍ ഫാം ഹൗസിലെത്തിയത്. താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. ക്രിസ്മസ് രാത്രിയില്‍ താരത്തിന്റെ ഫാം ഹൗസില്‍ പാര്‍ട്ടി നടന്നിരുന്നു. ലോക്ഡൗണ്‍ കാലത്തും താരം ഫാം ഹൗസിലാണ് ചിലവഴിച്ചത്.

അതേസമയം, നിരവധി സിനിമകളാണ് സല്‍മാന്റെതായി ഒരുങ്ങുന്നത്. ഷാരൂഖ് ചിത്രം പത്താന്‍, ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ എന്നിവയില്‍ കാമിയോ റോളില്‍ താരം എത്തുന്നുണ്ട്. പത്താന്റെ ഷൂട്ടിംഗ് സല്‍മാന്‍ പൂര്‍ത്തിയാക്കിയിരുന്നു.

കത്രീന കൈഫിന്റെ വിവാഹത്തിന് ശേഷം ടൈഗര്‍ 3-യുടെ ഷൂട്ടിംഗ് തുടരാന്‍ ഒരുങ്ങുകയാണ് സല്‍മാന്‍ ഇപ്പോള്‍. പൂജ ഹെഗ്‌ഡെ നായികയാകുന്ന കഭി ഈദ് കഭി ദിവാലി എന്ന ചിത്രവും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനൊപ്പം കിക് 2 എന്നീ ചിത്രങ്ങളുമാണ് താരം ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ