സല്‍മാന്‍ ഖാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി, ഞാന്‍ പറ്റില്ലെന്നും പറഞ്ഞു.. ഞാന്‍ എല്ലാവരോടും നോ പറയും: നടി ഷര്‍മിന്‍ സേഗാള്‍

സല്‍മാന്‍ ഖാന്‍ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി ഷര്‍മിന്‍ സേഗാള്‍. സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയായ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സല്‍മാന്‍ ഖാനെ ആദ്യമായി കണ്ടത് എന്നാണ് ഷര്‍മിന്‍ പറയുന്നത്.

1999ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഹം ദില്‍ ദേ ചുകേ സനം. ”സിനിമയുടെ ഷൂട്ടിനിടെയാണ് സല്‍മാനെ ആദ്യമായി കാണുന്നത്. രണ്ടോ മൂന്നോ വയസേ അന്ന് എനിക്കുള്ളു. സല്‍മാന്‍ വന്ന് തമാശയോടെ, എന്നെ വിവാഹം ചെയ്യമോ എന്ന് ചോദിച്ചു, ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു” എന്നാണ് ശര്‍മിന്‍ പറയുന്നത്.

സല്‍മാനോട് മാത്രമല്ല ചെറുപ്പത്തില്‍ താന്‍ എല്ലാത്തിനോടും നോ പറയുമായിരുന്നുവെന്നും ഷര്‍മിന്‍ പറയുന്നുണ്ട്. സല്‍മാന്‍ ഖാന്റെ കടുത്ത ആരാധിക കൂടിയാണ് ഷര്‍മിന്‍. 1998ല്‍ പുറത്തിറങ്ങിയ പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ എന്ന ചിത്രത്തിലെ ‘ഒ ഓ ജാനേ ജാനാ’ എന്ന ഗാനം തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണെന്നും ഷര്‍മിന്‍ പറയുന്നുണ്ട്.

അതേസമയം, സഞ്ജയ് ലീല ബന്‍സാലിയുടെ മരുമകളായ ഷര്‍മിന്‍ സംവിധായകന്റെ സിനിമകളില്‍ അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാംലീല, മേരി കോം, ബാജിറാവു മസ്താനി, ഗംഗുബായ് കത്യാവടി എന്നീ സിനിമകളില്‍ ഷര്‍മിന്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലാല്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. നിലവില്‍ ബന്‍സാലിയുടെ ഹീരാമണ്ഡി എന്ന വെബ് സീരിസിലാണ് ഷര്‍മിന്‍ വേഷമിട്ടിരിക്കുന്നത്. ആലംസേബ് എന്ന ഷര്‍മിന്റെ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Latest Stories

മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണുക എന്നത് ഭാഗ്യമാണ്: രമേശ് ചെന്നിത്തല

മെസ്സിക്ക് റെഡ് കാർഡ് കൊടുക്കണമായിരുന്നു, റഫറി മനഃപൂർവം അത് വേണ്ടെന്ന് വെച്ചു; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'