എന്നെ തിരുത്താന്‍ നീ ആരാ? ഷാഹിദിനോട് പൊട്ടിത്തെറിച്ച് സല്‍മാന്‍ ഖാന്‍

ജേഴ്സി എന്ന സിനിമയുടെ പ്രചരണത്തിന്് വേണ്ടിയാണ് നടന്‍ ഷാഹിദും മൃണാലും സല്‍മാന്‍ ഖാന്‍ അവതാരകനായ ബിഗ് ബോസിലെത്തിയത്. ബോളിവുഡിലെ രണ്ട് മുന്‍നിര നായകന്മാരായ സല്‍മാനും ഷാഹിദും തമ്മിലുള്ള കെമിസ്ട്രി ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പലര്‍ക്കും അറിയാത്തൊരു സംഭവമാണ് സല്‍മാന്‍ ഖാനും ഷാഹിദ് കപൂറും തമ്മില്‍ നടന്ന ഒരു വഴക്ക്.

2007 ലായിരുന്നു ഈ സംഭവം. റോക്ക്സ്റ്റാര്‍സ് വേള്‍ഡ് ടൂര്‍ എന്ന ഷോയില്‍ സല്‍മാനും ഷാഹിദും പങ്കെടുത്തിരുന്നു. ഇതിന്‍്റെ ഭാഗമായി യുഎസില്‍ നടന്ന പരിശീലനത്തിനിടെയാണ് സല്‍മാന്‍ ഖാനും ഷാഹിദ് കപൂറും തമ്മില്‍ ഉരസുന്നത്.

ബോളിവുഡിലെ മികച്ച ഡാന്‍സര്‍മാരില്‍ ഒരാളാണ് ഷാഹിദ് കപൂര്‍. പരിശീലിനത്തിനിടെ സല്‍മാന്‍ ഖാന്‍ ചില സ്റ്റെപ്പുകള്‍ ചെയ്യുന്നത് തെറ്റാണെന്ന് കണ്ട ഷാഹിദ് കപൂര്‍ അത് ചൂണ്ടിക്കാണിക്കുകയും സല്‍മാന്‍ ഖാന തിരുത്തുകയുമായിരുന്നു. ഷാഹിദ് നല്ല ഉദ്ദേശത്തോടെ ചെയ്ത ഈ കാര്യം പക്ഷെ സല്‍മാന്‍ ഖാന് തീരെ പിടിച്ചില്ല. .

ഷാഹിദ് കപൂറിനോട് പൊട്ടിത്തെറിക്കുകയായിരുന്നു സല്‍മാന്‍ ഖാന്‍. ഷാഹിദിന്റെ കാമുകിയും സല്‍മാന്റെ അടുത്ത സുഹൃത്തും കൂടിയായ നടി കരീന കപൂര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും സല്‍മാന്‍ ഖാന്‍ അടങ്ങിയില്ല. ഷാഹിദ് മാപ്പ് പറഞ്ഞിട്ടും സല്‍മാന്‍ ഖാന്‍ ക്ഷമിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഏറെ നാള്‍ തന്റെ മനസില്‍ ഷാഹിദിനോടുള്ള ദേഷ്യവുമായി സല്‍മാന്‍ നടന്നിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം 2009 ലാണ് സല്‍മാന്‍ ഷാഹിദിനോട് ക്ഷമിക്കുന്നത്. സല്‍മാന്‍ ഖാന്‍ അവതാരകനായിരുന്ന ദസ് കാ ദം എന്ന ഷോയില്‍ ഷാഹിദ് അതിഥിയായി എത്തിയപ്പോഴാണ് ഷാഹിദിനെ കെട്ടിപ്പിടിച്ച് സല്‍മാന്‍ ഖാന്‍ പ്രശ്നം പരിഹരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ