റെക്കോഡ് തുടക്കം, ബോക്‌സ് ഓഫീസില്‍ കത്തിപ്പടര്‍ന്ന് 'സലാര്‍'; ആദ്യ ദിന കളക്ഷന്‍ പുറത്ത്

ഗംഭീര തുടക്കവുമായി പ്രശാന്ത് നീല്‍ ചിത്രം ‘സലാര്‍’. ‘കെജിഎഫ് 2’ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനെ മറികടന്നാണ് സലാര്‍ ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരിക്കുന്നത്. പ്രഭാസും പൃഥ്വിരാജും ഒന്നിച്ച ചിത്രത്തിന് ആഗോളതലത്തില്‍ 175 കോടി രൂപ കളക്ഷന്‍ ആണ് ലഭിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സലാര്‍ ഇന്ത്യയില്‍ നിന്നും മാത്രം നേടിയത് 95 കോടി രൂപയാണ്. 1000 കോടി ക്ലബ്ബില്‍ എത്തിയ ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ ‘പഠാന്‍’, ‘ജവാന്‍’ എന്നിവയെ മറികടന്ന് ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് സലാര്‍. പഠാന്‍ ആദ്യ ദിനം നേടിയത് 57 കോടി രൂപയാണ്. 129 കോടി രൂപയായിരുന്നു ജവാന്‍ ആദ്യ ദിനം നേടിയത്.

145 കോടി രൂപ നേടി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഓപ്പണിംഗ് കളക്ഷന്‍ നേടിയത് വിജയ് ചിത്രം ‘ലിയോ’ ആയിരുന്നു. ഈ റെക്കോര്‍ഡ് ആണ് സലാര്‍ തകര്‍ത്തിരിക്കുന്നത്. അതേസമയം, വെള്ളിയാഴ്ച അര്‍ധരാത്രി 12.21 തന്നെ സലാറിന്റെ ഷോകള്‍ ആരംഭിച്ചിരുന്നു.

‘ബാഹുബലി’ സീരിസിന് ശേഷം പ്രഭാസിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് ചിത്രമാവുകയാണ് സലാര്‍. ബാഹുബലിക്ക് ശേഷം എത്തിയ പ്രഭാസിന്റെ എല്ലാ സിനിമകളും തിയേറ്ററില്‍ ഫ്‌ലോപ്പ് ആയിരുന്നു. വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചത്.

ദേവ എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തില്‍ വേഷമിട്ടത്. ശ്രുതി ഹാസന്‍ ആണ് നായിക. ജഗപതി ബാബു, ബോബി സിംഹ, ശ്രിയ റെഡ്ഡി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ