പപ്പ മരിക്കാന്‍ പോവുകയാണോ? ചോരയില്‍ കുളിച്ച എന്നോട് തൈമൂര്‍ ചോദിച്ചു..; ആദ്യമായി പ്രതികരിച്ച് സെയ്ഫ് അലിഖാന്‍

തനിക്ക് നേരെയുണ്ടായിരുന്ന ആക്രമണത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍. ഡല്‍ഹി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സെയ്ഫ് സംസാരിച്ചത്. കഴിഞ്ഞ മാസം 16ന് ആയിരുന്നു സെയ്ഫിന് മോഷ്ടാവില്‍ നിന്ന് കുത്തേറ്റത്.  കേസിലെ പ്രതിയായ ബംഗ്ലാദേശ് പൗരന്‍ ഷരീഫുള്‍ ഇസ്ലാമിനെ താനെയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

താന്‍ ആക്രമിക്കപ്പെട്ടത് കണ്ട് പപ്പാ മരിക്കാന്‍ പോവുകയാണോ എന്ന് മകന്‍ തൈമൂര്‍ ചോദിച്ചിരുന്നു എന്നാണ് സെയ്ഫ് പറയുന്നത്. ”അക്രമിയുടെ കുത്തേറ്റ് എന്റെ വസ്ത്രം ചോരയില്‍ കുതിര്‍ന്നിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിക്കാനായി വീടിന് പുറത്ത് വണ്ടി അന്വഷിക്കുകയായിരുന്നു കരീനയും മക്കളും. കരീന ആരെയൊക്കെയോ ഫോണില്‍ വിളിച്ചു.”

”പക്ഷെ വണ്ടിയൊന്നും കിട്ടിയില്ല. എല്ലാവരും ആശങ്കയിലായി. കുഞ്ഞ് തൈമൂര്‍ എന്റെ മുഖത്ത് നോക്കി. എന്നോട് ചോദിച്ചു, പപ്പാ മരിക്കാന്‍ പോവുകയാണോ? എന്ന് ഞാന്‍ അല്ലെന്ന് പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു. അവന്‍ എന്റെ കൂടെ ആശുപത്രിയിലേക്ക് വരുന്നു എന്ന് പറഞ്ഞു. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവന്‍ കൂടെയുണ്ടാവണമെന്ന് എനിക്ക് തോന്നി.”

”അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ തന്നെ എനിക്ക് ആശ്വാസം ലഭിക്കുന്നുണ്ടായിരുന്നു. ഒറ്റക്ക് പോകാന്‍ താല്‍പര്യവുമുണ്ടായിരുന്നില്ല. അവന്‍ കൂടെയുണ്ടെങ്കില്‍ നല്ലതാണെന്ന് കരീനയ്ക്കും തോന്നിയിരിക്കണം. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അത് നന്നായെന്ന് തോന്നുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അവന്‍ എന്റെ കൂടെ വേണമായിരുന്നു.”

”എന്റെ കൂടെ വരണമെന്ന് അവനും തോന്നി” എന്നാണ് സെയ്ഫ് പറയുന്നത്. അതേസമയം,  ജനുവരി 21ന് ആണ് സെയ്ഫ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായത്. എന്നാല്‍ നട്ടെല്ലിന് അടക്കം പരിക്കേറ്റ സെയ്ഫ് ആശുപത്രിയില്‍ നിന്നും നടന്നു പോയത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. സെയ്ഫിന് ലഭിച്ച ഇന്‍ഷുറന്‍സ് തുകയും ചര്‍ച്ചയായിരുന്നു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി