ജീവന്‍ കാത്ത ഓട്ടോക്കാരന്‍; ആശുപത്രിയിലെത്തിച്ച ഡ്രൈവറെ കണ്ട് സെയ്ഫ്

മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചോര വാര്‍ന്നുകൊണ്ടിരുന്ന തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ ഭജന്‍ സിംഗ് റാണയെ കണ്ട് നടന്‍ സെയ്ഫ് അലിഖാന്‍. ചൊവ്വാഴ്ച മുംബൈ ലീലാവതി ആശുപത്രിയില്‍ വച്ചാണ് ഇരുവരും തമ്മില്‍ക്കണ്ടത്. റാണയോട് സെയ്ഫ് അലിഖാന്റെ അമ്മയും നടിയുമായ ഷര്‍മിള ടാഗോര്‍ നന്ദി പറഞ്ഞു.

അഞ്ച് മിനുറ്റോളം റാണയോട് സംസാരിക്കുകയും ആശ്ലേഷിക്കുകയും ചെയ്ത സെയ്ഫ് അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി പറഞ്ഞു. ശേഷം ഇരുവരും ചേര്‍ന്ന് ചിത്രവുമെടുത്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലിഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു.


ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ചോര വാര്‍ന്നുകൊണ്ടിരിക്കെ സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചതിനെ കുറിച്ച് റാണ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ”തിരക്കിട്ട് പോകുമ്പോഴാണ് ഗേറ്റിനടുത്ത് നിന്ന് ഒരു വിളി കേട്ടത്. ഒരു സ്ത്രീ സഹായത്തിനായി കരഞ്ഞു വിളിക്കുകയായിരുന്നു.”

”ഓട്ടോയില്‍ കയറിയത് സെയ്ഫ് അലിഖാനാണെന്ന് ആദ്യം മനസിലായിരുന്നില്ല. പരിക്കേറ്റ നിലയിലായിരുന്ന അദ്ദേഹം തനിയെ നടന്നുവന്നാണ് ഓട്ടോയില്‍ കയറിയത്. ഒരു കുട്ടിയും മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയില്‍ എത്താന്‍ എത്ര സമയമെടുക്കുമെന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്.”

”എട്ടോ പത്തോ മിനിറ്റുകൊണ്ട് ആശുപത്രിയിലെത്തി. സെയ്ഫിന്റെ പുറത്ത് നിന്നും കഴുത്തില്‍ നിന്നും ചോര വരുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ എത്തിച്ചതിന് പൈസ പോലും വാങ്ങിയില്ല ഞാന്‍. ഒരാളെ സമയത്ത് സഹായിക്കാന്‍ സാധിച്ചല്ലോ എന്നാണ് കരുതിയത്” എന്നായിരുന്നു ഓട്ടോ ഡ്രൈവര്‍ ഭജന്‍ സിംഗ് റാണ പറഞ്ഞത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്