സാറ്റിന്‍ ഷര്‍ട്ടും പാന്റും ഒപ്പം ഹൈ ഹീല്‍സും അണിഞ്ഞ് രണ്‍വീര്‍; കൂടാതെ രണ്ട് കോടിയുടെ നെക്ലേസും! ചര്‍ച്ചയായി വീഡിയോ

വ്യത്യസ്ത ഫാഷന്‍ ചോയ്‌സിലൂടെ ബോളിവുഡ് താരം രണ്‍വീര്‍ സിങ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സാധാരണയുള്ള ഫാഷന്‍ സങ്കല്‍പങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന വസ്ത്രങ്ങളാണ് രണ്‍വീര്‍ പലപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. വെള്ള നിറത്തിലുള്ള സാറ്റിന്‍ ഷര്‍ട്ടും പാന്റും ധരിച്ച രണ്‍വീറിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ശ്രദ്ധ നേടുന്നത്.

ഇതിനൊപ്പം വെള്ള നിറത്തിലുള്ള ഹീല്‍സും രണ്‍വീര്‍ ധരിച്ചിട്ടുണ്ട്. അമേരിക്കന്‍ ആഡംബര ജ്വല്ലറി ബ്രാന്‍ഡായ ടിഫാനിയുടെ ഡയമണ്ട് നെക്ക്ളേസും താരം ധരിച്ചിട്ടുണ്ട്. ഏകദേശം രണ്ട് കോടി രൂപയാണ് ഈ നെക്ക്ളേസിന്റെ വില.

മുംബൈ ജിയോ വേള്‍ഡ് പ്ലാസയില്‍ നടന്ന ടിഫാനിയുടെ പുതിയ സ്റ്റോര്‍ ലോഞ്ചിന് എത്തിയപ്പോഴായിരുന്നു താരത്തിന്റെ പുതിയ ഫാഷന്‍ പരീക്ഷണം. ബോളിവുഡിലെ ഉര്‍ഫി, ഉര്‍ഫി ജാവേദിന്റെ പുരുഷരൂപം എന്നുമുള്ള വിമര്‍ശന കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.

എന്നാല്‍ താരം ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല. ഏത് തരം വസ്ത്രം ധരിക്കാന്‍ രണ്‍വീറിന് മടിയില്ല. ഫെമിനിന്‍ ലുക്ക് തോന്നിക്കുന്ന നിറങ്ങളിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ രണ്‍വീര്‍ പല വേദികളിലും ധരിച്ചിട്ടുണ്ട്. ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നടന്‍ എന്നും രണ്‍വീര്‍ അറിയപ്പെടുന്നുണ്ട്.

ബാര്‍ബികോര്‍ ട്രെന്‍ഡില്‍ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ ആദ്യത്തെ ബിടൗണ്‍ സെലിബ്രിറ്റികളില്‍ ഒരാളും രണ്‍വീര്‍ ആണ്. അതേസമയം, സിങ്കം എഗെയ്ന്‍ എന്ന ചിത്രമാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഭാര്യ ദീപിക പദുക്കോണും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. രോഹിത് ഷെട്ടിയാണ് സംവിധാനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ