'ആലിയക്കൊപ്പം ഒരാഴ്ച ഞാനും ആശുപത്രിയില്‍ തന്നെ കഴിഞ്ഞു.. എന്നാല്‍ സെയ്‌ഫോ?'; കരീനയുടെ ഷോയില്‍ രണ്‍ബിര്‍, വൈറല്‍

2022 നവംബറില്‍ റാഹ ജനിച്ചതിന് ശേഷം എന്നും മകള്‍ക്കൊപ്പം തിരക്കിലാണ് രണ്‍ബിര്‍ കപൂര്‍. ആലിയ ഭട്ടിനും രണ്‍ബിറിനുമൊപ്പം റാഹയും മാധ്യമശ്രദ്ധ നേടാറുണ്ട്. ആലിയയുടെ പ്രസവ സമയത്ത് താനും ആശുപത്രിയില്‍ തന്നെ താമസമാക്കിയതിനെ കുറിച്ച് രണ്‍ബിര്‍ കരീന കപൂറിന്റെ ഷോയില്‍ സംസാരിക്കവെ പറഞ്ഞിരുന്നു. എന്നാല്‍ സെയ്ഫ് അലിഖാന്‍ തനിക്കൊപ്പം ഒരു ദിവസം പോലും നിന്നിട്ടില്ല എന്നായിരുന്നു കരീന പറഞ്ഞത്.

ഈ വാക്കുകള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. താന്‍ ഒരാഴ്ചയോളം ആലിയക്കൊപ്പം ആശുപത്രിയില്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് രണ്‍ബിര്‍ പറഞ്ഞത്. ”അവളോടൊപ്പം തന്നെ ഞാന്‍ ഉണ്ടായിരുന്നു. പ്രസവത്തിന് രണ്ടോ മൂന്നോ മാസം മുമ്പ് തന്നെ ഞാന്‍ ജോലിയില്‍ നിന്നും അവധി എടുത്തിരുന്നു. ഒരാഴ്ച ഞാന്‍ അവളോടൊപ്പം ആശുപത്രിയില്‍ താമസിച്ചു” എന്നാണ് രണ്‍ബിര്‍ പറഞ്ഞത്.

എന്നാല്‍ സെയ്ഫ് അലിഖാന്‍ ഇങ്ങനെയായിരുന്നില്ല എന്നാണ് കരീന കപൂര്‍ പറയുന്നത്. ”നീ എന്ത് സ്‌നേഹനിധിയായ ഭര്‍ത്താവാണ്. ഇങ്ങോട്ട് നോക്കിയാലോ, സെയ്ഫ് ഒരു രാത്രി പോലും എന്റെ കൂടെ ആശുപത്രിയില്‍ താമസിച്ചിട്ടില്ല” എന്നാണ് കരീന പറയുന്നത്. ഈ സംഭാഷണം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അതേസമയം, 2012ല്‍ ആണ് സെയ്ഫ് അലിഖാനും കരീന കപൂറും വിവാഹിതരാകുന്നത്. 2016ല്‍ ആണ് ഇവര്‍ ആദ്യത്തെ കുഞ്ഞ് തൈമൂര്‍ ജനിക്കുന്നത്. 2021ല്‍ ആണ് രണ്ടാമത്തെ കുഞ്ഞ് ജേ ജനിച്ചത്. സെയ്ഫിനും കരീനയ്ക്കും ചുറ്റും കൂടുന്ന മാധ്യമങ്ങള്‍ തൈമൂറിനെയും ജേയെയും എന്നും ക്യാമറകളില്‍ പകര്‍ത്താറുമുണ്ട്.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം