ഇന്റിമേറ്റ് സീനും വിവാദങ്ങളും കരുത്തായി, കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് നേടി രണ്‍ബിര്‍; കോടികള്‍ നേടി 'അനിമല്‍', കളക്ഷന്‍ റിപ്പോര്‍ട്ട് എത്തി

രണ്‍ബിര്‍ കപൂറിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനുമായി ‘അനിമല്‍’. വിക്കി കൗശലിന്റെ ‘സാം ബഹദുര്‍’ എന്ന ചിത്രത്തിനൊപ്പം ക്ലാഷ് റിലീസ് ആയി എത്തിയ അനിമല്‍ ഗംഭീര കളക്ഷന്‍ ആണ് ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്. പ്രാഥമിക കണക്കുകള്‍ പ്രകാരം ഇന്ത്യയൊട്ടാകെയുള്ള സ്‌ക്രീനുകളില്‍ നിന്നായി 61 കോടിയാണ് അനിമലിന്റെ ആദ്യദിന കളക്ഷന്‍.

ഹിന്ദി പതിപ്പ് പ്രദര്‍ശിപ്പിച്ച സംസ്ഥാനങ്ങില്‍ നിന്ന് 50.50 കോടി കളക്ഷന്‍ നേടിയപ്പോള്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും 10 കോടി നേടി. ഇതോടെ രണ്‍ബിര്‍ കപൂറിന്റെ ഏറ്റവും വലിയ ഓപ്പണറായി അനിമല്‍ മാറി. ‘ബ്രഹ്‌മാസ്ത്ര ഒന്നാം ഭാഗം: ശിവ’ ആദ്യ ദിനം 36 കോടി നേടിയപ്പോള്‍ രണ്‍ബിറിന്റെ ‘സഞ്ജു’ 34.75 കോടി രൂപയാണ് നേടിയത്.

5.50 കോടിയാണ് സാം ബഹദുര്‍ സിനിമ നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍. അതേസമയം, അനിമല്‍ ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. ടെലിഗ്രാം, ടൊറന്റോ എന്നീ ആപ്പുകളില്‍ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് എത്തിയിട്ടുണ്ട്. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. രണ്‍ബിര്‍-രശ്മിക എന്നിവരുടെ ദൈര്‍ഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് അഞ്ച് പ്രധാന മാറ്റങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.

3 മണിക്കൂര്‍ 21 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. വിജയ്, സോയ എന്നാണ് രണ്‍ബിറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങളുടെ പേര്. ഇരുവരുടെയും ചുംബന രംഗങ്ങള്‍ നേരത്തെ ഹുവാ മെയ്ന്‍ എന്ന ഗാനം പുറത്തിറങ്ങിയപ്പോള്‍ ചര്‍ച്ചയായിരുന്നു. അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ചിത്രമാണ് അനിമല്‍.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി