കപൂര്‍ കുടുംബത്തില്‍ പത്താം ക്ലാസ് പാസ് ആയ ഏക വ്യക്തി ഞാനാണ്.. മാര്‍ക്ക് ലിസ്റ്റ് വന്നപ്പോള്‍ പാര്‍ട്ടി നടത്തി: രണ്‍ബിര്‍ കപൂര്‍

വര്‍ഷങ്ങളായി ബോളിവുഡ് ഭരിച്ചു കൊണ്ടിരിക്കുന്നത് കപൂര്‍ ഫാമിലിയാണ്. കപൂര്‍ കുടുംബത്തിലെ 5 തലമുറകളും ബോളിവുഡില്‍ സജീവമാണ്. പൃഥ്വിരാജ് കപൂര്‍ മുതല്‍ ഇങ്ങോട്ട് രണ്‍ബിര്‍ കപൂര്‍ വരെയുള്ള 5 തലമുറകളും ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്നവരാണ്. സിനിമയില്‍ സജീവമായ ഇവരുടെ വിദ്യാഭ്യാസം ചര്‍ച്ചകളില്‍ നിറയാറുണ്ട്.

താനാണ് കപൂര്‍ കുടുംബത്തിലെ പഠിപ്പിസ്റ്റ് എന്ന് രണ്‍ബിര്‍ കപൂര്‍ അഭിമുഖങ്ങളില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. കപൂര്‍ കുടുംബത്തില്‍ 10-ാം ക്ലാസ് പാസായ ഏക വ്യക്തിയാണ് താന്‍ എന്നാണ് രണ്‍ബിര്‍ പറഞ്ഞിട്ടുള്ളത്. മുത്തച്ഛന്‍ രാജ് കപൂറും അച്ഛന്‍ റിഷി രാജ് കപൂറും പത്താം ക്ലാസ് പരീക്ഷ പാസായിട്ടില്ല.

”പപ്പ സംവിധാനം ചെയ്ത ‘ആ അബ് ലൗട്ട് ചാലെ’യുടെ അമേരിക്കയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആയിരുന്നപ്പോഴാണ് എന്റെ പത്താം ക്ലാസിലെ റിസല്‍റ്റ് വന്നത്. 54.3 ശതമാനം മാര്‍ക്കുണ്ട്. എന്റെ അമ്മ സന്തോഷം കൊണ്ട് അലറുകയായിരുന്നു. വീട്ടുകാര്‍ എനിക്കു വേണ്ടി ഒരു പാര്‍ട്ടി സംഘടിപ്പിച്ചു.”

”മുത്തശ്ശിയുടെ കണ്ണിലൊക്കെ സന്തോഷാശ്രുക്കള്‍ ആയിരുന്നു. അതോടെ ഞാന്‍ പത്താം ക്ലാസ്സ് പാസ് ആയ ആദ്യ കപൂര്‍ ബോയിയായി മാറി” എന്നാണ് രണ്‍ബിര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. മുംബൈയിലെ സ്‌കോട്ടിഷ് സ്‌കൂളിലാണ് രണ്‍ബിര്‍ പഠിച്ചത്.

പിന്നീട് ന്യൂയോര്‍ക്കിലെ സ്‌കൂള്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സില്‍ നിന്ന് ഫിലിം മേക്കിംഗ് കോഴ്‌സ് ചെയ്തു. അതിന് ശേഷം ലീ സ്ട്രാസ്ബര്‍ഗ് തിയേറ്ററില്‍ നിന്നും മെത്തേഡ് ആക്ടിംഗ് പഠിച്ചു. ഫിലിം സ്‌കൂളില്‍ പഠിക്കുമ്പോള്‍, രണ്‍ബിര്‍ രണ്ട് ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Latest Stories

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി