രാഖി സാവന്തിന്റെ ഭര്‍ത്താവിനെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയന്‍ യുവതി

നടി രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനിക്കെതിരെ ബലാത്സംഗ പരാതിയുമായി ഇറാനിയന്‍ യുവതി. രാഖി സാവന്ത് നല്‍കിയ വഞ്ചന കേസില്‍ ആദില്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മൈസൂര്‍ പൊലീസ് ആണ് യുവതിയുടെ പരാതിയില്‍ കേസ് എടുത്തിരിക്കുന്നത്. വി.വി പുരം പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൈസൂരില്‍ താമസിക്കുന്നതിനിടെ ആദില്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.

അഞ്ച് മാസം ഒരുമിച്ച് താമസിച്ചതിന് ശേഷം വിവാഹം കഴിക്കണമെന്ന ആദിലിനോട് ആവശ്യപ്പെട്ടുവെങ്കിലും നിരസിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതി നല്‍കിയാല്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ആദില്‍ ഭീഷണി മുഴക്കിയതായും യുവതി ആരോപിക്കുന്നുണ്ട്.

ഗാര്‍ഹിക പീഡനത്തിന് എതിരെയാണ് രാഖി ആദിലിന് എതിരെ പരാതി നല്‍കിയത്. ആദിലിനെ ഓഷിവാര പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തന്റെ വിവാഹബന്ധത്തെ കുറിച്ച് പറഞ്ഞ് നടുറോഡില്‍ പൊട്ടിക്കരയുന്ന രാഖിയുടെ വീഡിയോ വൈറലായിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ