കുടുംബത്തിന് നന്ദി പറഞ്ഞ് രാജമൗലിയുടെ പ്രസംഗം, ചര്‍ച്ചയാകുന്നു; പ്രതികരിച്ച് കങ്കണ റണാവത്തും

ഗോള്‍ഡന്‍ ഗ്ലോബിന് ശേഷം ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്‌സില്‍ മികച്ച അന്യഭാഷ ചിത്രത്തിനുള്ള പുരസ്‌കാരവും ‘ആര്‍ആര്‍ആര്‍’ നേടിയിരിക്കുകയാണ്. അവാര്‍ഡ് നേടിയതിന് പിന്നാലെ സംവിധായകന്‍ എസ്.എസ് രാജമൗലി നടത്തിയ പ്രസംഗം ചര്‍ച്ചയാകുന്നു.

തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചില സ്ത്രീകള്‍ക്ക് ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് പ്രസംഗത്തിനിടെ രാജമൗലി പറഞ്ഞിരുന്നു. കോമിക് ബുക്കുകളും കഥകളും വായിക്കാന്‍ പ്രോത്സാഹിപ്പിച്ച അമ്മ, ഭാര്യ രമ, മക്കള്‍ എന്നിവരെ കുറിച്ചെല്ലാം പ്രസംഗത്തില്‍ രാജമൗലി പരാമര്‍ശിച്ചിരുന്നു.

നടി കങ്കണ റണാവത് അടക്കമുള്ള പലരും രാജമൗലിയെ അഭിനന്ദിച്ച് രംഗത്തെത്തുകയാണ്. രാജമൗലി പ്രസംഗിക്കുന്ന വീഡിയോ പങ്കുവച്ചു കൊണ്ടാണ് കങ്കണ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ ശക്തമായ കുടുംബ വ്യവസ്ഥയില്‍ നിന്നും വരുന്നതാണ്, അവരെ ഒരുമിച്ച് നിര്‍ത്തുന്നത് സ്തീകളാണെന്ന് കങ്കണ പറയുന്നു.

”യുഎസ്എ ഉള്‍പ്പടെയുള്ള നിരവധി ഇടങ്ങളില്‍ ഏറ്റവും വിജയം കൈവരിച്ച അല്ലെങ്കില്‍ വരുമാനമുണ്ടാക്കുന്ന സമൂഹം ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ഇത് എങ്ങനെയാണെന്ന് പലരും ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാര്‍ ശക്തമായ കുടുംബ വ്യവസ്ഥയില്‍ നിന്നും വരുന്നവരാണ്.”

”നമുക്ക് കുടുംബങ്ങളില്‍ നിന്ന് വൈകാരികവും സാമ്പത്തികവും മാനസികവുമായ പിന്തുണ ലഭിക്കുന്നു. കുടുംബങ്ങളെ കെട്ടിപ്പടുക്കുന്നതും വളര്‍ത്തുന്നതും ഒരുമിച്ച് നിര്‍ത്തുന്നതുമെല്ലാം സ്ത്രീകളാണ്” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.

Latest Stories

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും

ഹാർദിക് പാണ്ഡ്യക്ക് ബിസിസിഐ വിലക്ക്, കിട്ടിയിരിക്കുന്നത് വമ്പൻ പണി

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..; വിവാദം സൃഷ്ടിച്ച് സുചിത്ര, ചര്‍ച്ചയാകുന്നു

അപ്രതീക്ഷിത തടസത്തെ നേരിടാനുള്ള പരീക്ഷണം; ഓഹരി വിപണി ഇന്ന് തുറന്നു; പ്രത്യേക വ്യാപാരം ആരംഭിച്ചു; വില്‍ക്കാനും വാങ്ങാനുമുള്ള മാറ്റങ്ങള്‍ അറിയാം

IPL 2024: എടാ അന്നവന്റെ പിന്തുണ ഇല്ലായിരുന്നെങ്കിൽ നീ ഇന്ന് കാണുന്ന കോഹ്‌ലി ആകില്ലായിരുന്നു; താരത്തെ വീണ്ടും ചൊറിഞ്ഞ് സുനിൽ ഗവാസ്‌കർ