രണ്ട് വര്‍ഷം നീ എനിക്ക് സംരക്ഷണം തന്നു.. ഇനി പിരിയാം..: രാജ് കുന്ദ്ര

‘ഞങ്ങള്‍ വേര്‍പിരിഞ്ഞു’ എന്ന രാജ് കുന്ദ്രയുടെ പോസ്റ്റ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. നടി ശില്‍പ്പ ഷെട്ടിയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്നു എന്ന രീതിയില്‍ ആയിരുന്നു രാജ് കുന്ദ്രയുടെ എക്‌സ് പോസ്റ്റ് വായിക്കപ്പെട്ടത്. എന്നാല്‍ തന്റെ വിവാഹമോചനത്തെ കുറിച്ചല്ല ഈ വാക്കുകള്‍ എന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാജ് കുന്ദ്ര ഇപ്പോള്‍.

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്ര 63 ദിവസത്തിന് ശേഷമായിരുന്നു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. പിന്നീട് മുഖം മുഴുവന്‍ മൂടികെട്ടുന്ന മാസ്‌ക് ധരിച്ച് ആയിരുന്നു രാജ് കുന്ദ്ര പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ തന്റെ പുതിയ ചിത്രം ‘യുടി 69’ പ്രഖ്യാപിച്ചതിന് പിന്നാലെ കുന്ദ്ര മാസ്‌ക് ഉപേക്ഷിച്ചിരുന്നു.

താന്‍ മാസ്‌ക് ഉപേക്ഷിച്ചതിനെ കുറിച്ചായിരുന്നു രാജ് കുന്ദ്രയുടെ പോസ്റ്റ്. ”ഞങ്ങള്‍ വേര്‍പിരിഞ്ഞു, ഈ പ്രയാസകരമായ കാലഘട്ടത്തില്‍ ഞങ്ങള്‍ സമയം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു” എന്നായിരുന്നു രാജ് കുന്ദ്ര ട്വീറ്റ് ചെയ്തത്. രണ്ട് വര്‍ഷമായി തനിക്ക് സംരക്ഷണം നല്‍കിയ മാസ്‌കിനോടാണ് രാജ് കുന്ദ്ര വിടപറഞ്ഞിരിക്കുന്നത്.

”മാസ്‌ക്കുകള്‍ക്ക് വിട… ഇപ്പോള്‍ വേര്‍പിരിയേണ്ട സമയമായിരിക്കുന്നു. രണ്ട് വര്‍ഷത്തിലേറെ എനിക്ക് സംരക്ഷണം ഒരുക്കിയതിന് നന്ദി. ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക്” എന്നാണ് വിശദീകരണം പോലെ രാജ് കുന്ദ്ര എക്‌സില്‍ കുറിച്ചത്. ഇതിനൊപ്പം താന്‍ മാസ്‌ക് ഇട്ട് നടക്കുന്നതിന്റെ വീഡിയോയും കുന്ദ്ര പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തുന്നത്. തെറ്റു ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് മാസ്‌കിനുള്ളില്‍ ഒളിക്കുന്നത് എന്നാണ് അവരുടെ ചോദ്യം. ഓവര്‍ ആക്ടിങ് എന്ന് പരിഹസിക്കുന്നവരുമുണ്ട്. നിരവധി പേര്‍ രാജ് കുന്ദ്രയ്ക്ക് ആശംസകളുമായും എത്തുന്നുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ