'ശില്‍പ ഷെട്ടിയാണ് വിവാഹബന്ധം തകരാന്‍ കാരണം' എന്ന് ആരോപണം; 12 വര്‍ഷം മിണ്ടാതിരുന്നു, ഇനി പറ്റില്ലെന്ന് നടിയുടെ ഭര്‍ത്താവ്

നടി ശില്‍പ ഷെട്ടി ആണ് തന്റെ വിവാഹബന്ധം തകരാനുള്ള കാരണം എന്ന് ആരോപിക്കുന്ന രാജ് കുന്ദ്രയുടെ മുന്‍ ഭാര്യ കവിതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ കവിതയുമായുള്ള വിവാഹമോചനത്തിന് കാരണം ശില്‍പ ഷെട്ടി അല്ല എന്നാണ് രാജ് കുന്ദ്ര ഇപ്പോള്‍ വ്യക്തമാക്കുന്നത്.

2006ല്‍ ആണ് രാജ് കുന്ദ്രയും ആദ്യ ഭാര്യ കവിതയും വിവാഹമോചനം നേടുന്നത്. 2009ല്‍ ആണ് ശില്‍പ ഷെട്ടിയുമായുള്ള വിവാഹം നടക്കുന്നത്. ആദ്യ ഭാര്യ തന്നെയാണ് ആ ബന്ധം തകരാനുള്ള കാരണക്കാരി എന്നാണ് രാജ് കുന്ദ്ര പറയുന്നത്. കഴിഞ്ഞ 12 വര്‍ഷമായി താന്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നെന്നും എന്നാല്‍ ഇനി പറ്റില്ല എന്ന് രാജ് പറയുന്നു.

പണം വാങ്ങി നല്‍കിയ അഭിമുഖത്തിലെ ദൃശ്യമാണത്. ഡിവോഴ്‌സിന്റെ സമയത്ത് ഹാജരാക്കിയ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളില്‍ ആ അഭിമുഖത്തിന് പത്രം പണം നല്‍കിയ വിവരങ്ങളുണ്ട്. കവിതയ്ക്ക് സ്വന്തം സഹോദരിയുടെ ഭര്‍ത്താവുമായി ബന്ധമുണ്ടായിരുന്നു. താന്‍ ബിസിനസ് ട്രിപ്പ് പോകുമ്പോഴെല്ലാം അവര്‍ കുടുതല്‍ സമയവും ഒന്നിച്ചായിരുന്നു. കുടുംബക്കാരും ഡ്രൈവറും ഇതിനെ കുറിച്ച് തന്നോട് പറയാറുണ്ട്.

അവളുടെ ഫോണില്‍ അയാള്‍ക്ക് അയച്ച മെസേജുകള്‍ താന്‍ കണ്ടെത്തി. അത് കണ്ട് ഹൃദയം തകര്‍ന്നു പോയിരുന്നു. ഇതേക്കുറിച്ച് ഗര്‍ഭിണിയായ തന്റെ സഹോദരിയോട് പറഞ്ഞു. പിന്നീട് കവിതയെ വീട്ടില്‍ കൊണ്ടുവിട്ടു. ആ സമയം എന്റെ മകള്‍ക്ക് 40 ദിവസമായിരുന്നു പ്രായം. കുഞ്ഞിനോട് വിടപറഞ്ഞത് വളരെ വിഷമത്തോടെയാണ്.

അതിന് ശേഷമാണ് താന്‍ ശില്‍പയെ കാണുന്നത്. തന്നെയെയും ശില്‍പയെയും ചേര്‍ത്ത് വാര്‍ത്തകള്‍ വന്നതോടെ വിവാഹചോനത്തിനുള്ള ഡിമാന്റുകള്‍ വര്‍ദ്ധിപ്പിച്ചു. ശില്‍പ ഷെട്ടിയാണ് തന്റെ വിവാഹബന്ധം തകര്‍ത്തത് എന്ന വാര്‍ത്ത ഒരു യുകെ പത്രത്തിന് പത്തായിരം പൗണ്ടുകള്‍ക്ക് ആണ് കവിത വിറ്റതെന്നും രാജ് കുന്ദ്ര പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്