നന്ദിയുണ്ട് ഷാരൂഖ് സാര്‍, മെറ്റ് ഗാല ഹലോവീന്‍ പാര്‍ട്ടി ആണെന്ന് വിചാരിച്ചു, ഇപ്പോള്‍ അതല്ലെന്ന്‌ മനസിലായി..; ചര്‍ച്ചയായി നടന്‍ രാഘവിന്റെ വാക്കുകള്‍

ലോകപ്രശസ്ത ഫാഷന്‍ ഇവന്റുകളില്‍ ഒന്നായ മെറ്റ്ഗാലയിലെ ഇത്തവണത്തെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു ഷാരൂഖ് ഖാന്‍. സബ്യസാചി മുഖര്‍ജി ഒരുക്കിയ വേഷത്തില്‍ അതീവ സ്റ്റൈലിഷ് ആയാണ് ഷാരൂഖ് ഖാന്‍ മെറ്റ് ഗാലയില്‍ എത്തിയത്. ഷാരൂഖിന്റെ മെറ്റ് ഗാല ലുക്ക് പങ്കുവച്ച് ബോളിവുഡ് നടന്‍ രാഘവ് ജുയല്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഷാരൂഖിന് നന്ദി പറഞ്ഞു കൊണ്ടാണ് രാഘവിന്റെ കുറിപ്പ്. ഇത്രയും കാലം മെറ്റ് ഗാല അതിസമ്പന്നരുടെ ഹലോവീന്‍ പാര്‍ട്ടി ആണെന്ന് ആയിരുന്നു താന്‍ കരുതിയിരുന്നത് എന്നാണ് രാഘവ് പറയുന്നത്. ”നന്ദിയുണ്ട് ഷാരൂഖ് സാര്‍. നിങ്ങള്‍ കാരണം കോടിക്കണക്കിന് ആളുകള്‍ (ഈ ഗ്രഹത്തിലെ പകുതിയിലധികം പേരും) ഒടുവില്‍ മെറ്റ് ഗാല എന്ന് വിളിക്കപ്പെടുന്ന പരിപാടി സത്യമാണെന്ന് അറിഞ്ഞു.”

View this post on Instagram

A post shared by Raghav Juyal (@raghavjuyal)

”സത്യം പറഞ്ഞാല്‍ മെറ്റ് ഗാല അതിസമ്പന്നരുടെ ഹലോവീന്‍ പാര്‍ട്ടി ആണെന്ന് ആയിരുന്നു ഇതുവരെ ഞാന്‍ കരുതിയിരുന്നത്” എന്നാണ് രാഘവ് ജുയല്‍ കുറിച്ചിരിക്കുന്നത്. അതേസമയം, ബ്ലാക്ക് തീമിലുള്ള സബ്യസാച്ചി വസ്ത്രത്തില്‍ അങ്ങേയറ്റം സ്‌റ്റൈലിഷ് ആയാണ് കിങ് ഖാന്‍ മെറ്റ് ഗാലയില്‍ എത്തിയത്.

സബ്യസാച്ചിയുടെ തന്നെ നിരവധി ആഭരണങ്ങള്‍ക്ക് പുറമെ കെ എന്നെഴുതിയ ലോക്കറ്റും താരം ധരിച്ചിരുന്നു. സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റായി കൈയിലൊരു വാക്കിംഗ് സ്റ്റിക്കും ഷാരൂഖ് കരുതിയിരുന്നു. ഷാരൂഖിനെ കൂടാതെ പ്രിയങ്ക ചോപ്ര, കിയാര അദ്വാനി, ദില്‍ജിത്ത് ദൊസാഞ്ജ് എന്നിവരും 2025 മെറ്റ് ഗാലയില്‍ പങ്കെടുത്തിരുന്നു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ