ഫാഷനിലെ തിളക്കം, കരുത്തേകിയ പാരീസ്.. ബോളിവുഡിനെ ഞെട്ടിച്ച 'പെണ്‍മുഖങ്ങള്‍'; വനിതാ ദിനത്തില്‍ അവര്‍ വീണ്ടും എത്തുന്നു

നാളെ അന്താരാഷ്ട്ര വനിതാ ദിനം, പല മേഖലകളിലും സ്ത്രീകളുടെ പ്രാധാന്യവും പങ്കാളിത്തവും ഉൾപെടുത്തിക്കൊണ്ട് ഗംഭീര ആഘോഷങ്ങൾ നടക്കുകയാണ്. സിനിമ മേഖലയിലും ഇത്തരത്തിൽ വനിതാ ദിനാഘോഷം കൊണ്ടാടുകയാണ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് എട്ടിന് പിവിആർ ഐനോക്‌സിന്റെ ചലച്ചിത്രമേളയുടെ ഭാഗമായി സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളായ ഹൈവേ, ക്വീൻ, ഫാഷൻ എന്നീ സിനിമകൾ റീ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയും സ്ത്രീ ശാക്തീകരണ പ്രമേയങ്ങളെയും അടിസ്ഥാനമാക്കിയാണ് ഈ മൂന്ന് സിനിമകൾ തിരഞ്ഞെടുത്തത്. മാർച്ച് ഏഴ് മുതൽ മാർച്ച് 13 വരെ ഗംഭീരമായി ആഘോഷിക്കാൻ ഒരുങ്ങുകയാണ് പിവിആർ ഐനോക്സ്. ഇന്ത്യൻ സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളാണ് മൂന്നും എന്നതാണ് എടുത്തു പറയേണ്ട പ്രതേകത.

ഇംതിയാസ് അലി എഴുതി സംവിധാനം ചെയ്ത് സാജിദ് നദിയാദ്‌വാല നിർമ്മിച്ച സിനിമയാണ് 2014 ൽ പുറത്തിറങ്ങിയ ‘ഹൈവേ’. തട്ടിക്കൊണ്ടുപോകലിന് ശേഷം സ്വാതന്ത്ര്യം കണ്ടെത്തുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രത്തിൽ ആലിയ ഭട്ടും രൺദീപ് ഹൂഡയുമാണ് പ്രധാന വേഷങ്ങൾ അഭിനയിച്ചത്. ആദിത്യ ശ്രീവാസ്തവയും കാർത്തിക റാണെയും അഭിനയിച്ച സീ ടിവി ആന്തോളജി പരമ്പരയായ റിഷ്ടേയിലെ അതേ പേരിലുള്ള എപ്പിസോഡിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. 2014 ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ പനോരമ വിഭാഗത്തിൽ സിനിമ പ്രദർശിപ്പിച്ചിരുന്നു. 60-ാമത് ഫിലിംഫെയർ അവാർഡുകളിൽ ആലിയ ഭട്ടിന് മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്ത സിനിമ കൂടിയാണിത്. മികച്ച കഥ എന്നിവയുൾപ്പെടെ ഒൻപത് നോമിനേഷനുകൾ ലഭിക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ എ ആർ റഹ്മാന്റെ പാട്ടുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

കങ്കണ റണാവത്ത് തകർത്ത് അഭിനയിച്ച സിനിമയായിരുന്നു 2013 ൽ പുറത്തിറങ്ങിയ ‘ക്വീൻ’. വികാസ് ബഹൽ സംവിധാനം ചെയ്ത ഈ കോമഡി ഡ്രാമ ചിത്രം വിവാഹത്തിന് തൊട്ടുമുമ്പ് തന്റെ പ്രതിശ്രുത വരൻ ഉപേക്ഷിച്ചു പോയതിനെത്തുടർന്ന് പാരീസിലേക്ക് ഒറ്റയ്ക്ക് ഹണിമൂൺ യാത്ര പോകുന്ന ഡൽഹിയിൽ നിന്നുള്ള റാണി മെഹ്റ എന്ന പഞ്ചാബി യുവതിയുടെ കഥയാണ് പറയുന്നത്. റാണി പാരീസിൽ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയിൽ കാണിക്കുന്നത്. ലിസ ഹെയ്ഡനും രാജ്‌കുമാർ റാവുവും ആണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിക്കുന്നത്. കങ്കണയ്ക്ക് മികച്ച നടിയ്ക്കുള്ള 60-ാമത് ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ ആറ് പ്രധാന അവാർഡുകൾ കൂടി സിനിമ നേടിയിട്ടുണ്ട്.

പ്രിയങ്ക ചോപ്ര, കങ്കണ റണാവത്ത്, മുഗ്ധ ഗോഡ്‌സെ എന്നിവർ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത ‘ഫാഷൻ’. ചെറിയ പട്ടണത്തിലെ പെൺകുട്ടിയിൽ നിന്ന് സൂപ്പർ മോഡലിലേക്കുള്ള മേഘ്‌ന മാത്തൂർ എന്ന പെൺകുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്. മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത് 2008 ൽ പുറത്തിറങ്ങിയ ചിത്രം മുംബൈയിലെ ഫാഷൻ ഇൻഡസ്ട്രി, മോഡലുകളുടെ കരിയർ എന്നിവയെ കുറിച്ചൊക്കെയാണ് പറയുന്നത്. 56-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രിയങ്ക ചോപ്രയ്ക്ക് മികച്ച നടിയ്ക്കുള്ള അവാർഡും കങ്കണ റാണവത്തിന് മികച്ച സഹനടിയ്ക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

വനിതാ ദിന സ്‌പെഷ്യൽ സിനിമകൾക്ക് പുറമേ ഇന്ന് തിയേറ്ററുകളിൽ ബോളിവുഡ് ക്ലാസിക്കുകളുടെ ഒരു ശേഖരവും പ്രദർശിപ്പിക്കും.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ