'പാന്റീസ് കാണിച്ചാല്‍ ആളുകള്‍ കാണാന്‍ വരും, അത് ചെറുതായിരിക്കണം..'; സംവിധായകനില്‍ നിന്നും ദുരനുഭവം, വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

ബോളിവുഡ് തന്നെ ഒതുക്കി എന്ന് തുറന്നുപറഞ്ഞ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് കടന്ന ഹോളിവുഡ് വരെ എത്തി നില്‍ക്കുകയാണ് താരം ഇപ്പോള്‍. ഇതിനിടെ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. 18-ാം വയസില്‍ മിസ് വേള്‍ഡ് കിരീടം ചൂടിയതിന് ശേഷമാണ് പ്രിയങ്ക സിനിമാരംഗത്തേക്ക് എത്തുന്നത്.

തന്റെ 19-ാം വയസില്‍ ഒരു സംവിധായകനില്‍ നിന്നും നേരിട്ട ദുരനുഭവമാണ് ഫോബ്സ് പവര്‍ വിമന്‍സ് സമ്മിറ്റില്‍ പ്രിയങ്ക തുറന്നു പറഞ്ഞത്. അത് തീര്‍ത്തും അസ്വസ്ഥതയുണ്ടാക്കുന്നതായ അനുഭവമാണ് എന്നായിരുന്നു നടിയുടെ തുറന്നുപറച്ചില്‍. താന്‍ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അതിന്റെ സംവിധായകന്റെ അടുത്തേക്ക് പോയത്.

സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് തന്റെ സ്‌റ്റൈലിസ്റ്റിനോട് വിശദീകരണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടു. വസ്ത്രധാരണം കൃത്യമായിരിക്കാനാണ് അങ്ങനെയൊരു കാര്യം സംവിധായകനോട് അഭ്യര്‍ഥിച്ചത്. എന്നാല്‍, ആ സമയത്ത് തീര്‍ത്തും അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിലാണ് ആ സംവിധായകന്‍ പെരുമാറിയത്. അയാള്‍ സ്റ്റൈലിസ്റ്റുമായി ഫോണില്‍ സംസാരിച്ചു.

”അവള്‍ അവളുടെ പാന്റീസ് കാണിക്കുമ്പോള്‍ അവളെ കാണാനായി ആളുകള്‍ സിനിമ കാണാന്‍ വരും. അതിനാല്‍ പാന്റീസ് ചെറുതായിരിക്കണം. മുന്നിലിരിക്കുന്ന ആളുകളെ നിങ്ങള്‍ക്കറിയാമല്ലോ, അവര്‍ക്ക് അവളുടെ പാന്റീസ് കാണാന്‍ കഴിയണം” എന്നായിരുന്നു സംവിധായകന്‍ ഫോണില്‍ പറഞ്ഞത്.

ഇതേ രീതിയില്‍ അയാള്‍ നാല് തവണ ഫോണില്‍ സംസാരിച്ചു. അത് വളരെ മോശം അനുഭവമായിരുന്നു. ഈ സംഭവത്തിന് പിന്നാലെ താന്‍ വീട്ടിലെത്തി ഇക്കാര്യം അമ്മയായ മധു ചോപ്രയോട് പറഞ്ഞു. അതോടെ ആ സിനിമ ഉപേക്ഷിച്ചു. പിന്നീടൊരിക്കലും ആ സംവിധായകനൊപ്പം പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് പ്രിയങ്ക ചോപ്ര പറഞ്ഞത്.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും