മുന്‍കാമുകന്‍മാരുടെ നെറികേട് എന്നെ മുറിവേല്‍പ്പിച്ചു, നിക്കിനെ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ വിവാഹമേ വേണ്ടെന്ന് വയ്ക്കുമായിരുന്നു: പ്രിയങ്ക ചോപ്ര

ഗായകന്‍ നിക് ജൊനാസുമായി പ്രണയത്തിലാകാന്‍ കാരണം സത്യസന്ധമായ പെരുമാറ്റമാണെന്ന് നടി പ്രിയങ്ക ചോപ്ര. മുന്‍ കാമുകന്മാരില്‍ പലര്‍ക്കും സത്യസന്ധതയില്ലാതിരുന്നു, അത് തന്നെ ആഴത്തില്‍ മുറിവേല്‍പിച്ചിട്ടുണ്ട് എന്നാണ് പ്രിയങ്ക തുറന്നു പറഞ്ഞിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറും തമ്മിലുണ്ടായിരുന്ന പ്രിയങ്കയുടെ പ്രണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

ഇതിനിടെയാണ് പ്രിയങ്കയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായി മാറുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തെ കുറിച്ചാണ് തന്റെ പ്രണയത്തെ കുറിച്ച് പ്രിയങ്ക സംസാരിച്ചത്. ”നിക്കുമായി പ്രണയത്തിലായതിന്റെ ആദ്യ കാരണം സത്യസന്ധത ആയിരുന്നു. എന്റെ മുന്‍ പ്രണയബന്ധങ്ങളില്‍ ഉണ്ടായിരുന്നവര്‍ അവിശ്വസ്തരായിരുന്നു. അവരുടെ നെറികേട് എന്റെ മനസിനെ മുറിപ്പെടുത്തി.”

”നിക്കില്‍ വലിയ സത്യസന്ധത എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞു. രണ്ടാമത്തെ എന്റെ ആവശ്യം കുടുംബത്തെ വിലമതിക്കണമെന്നതായിരുന്നു. നിക് അങ്ങനെയാണ്. സ്വന്തം തൊഴിലിനെ വളരെ ഗൗരവത്തോടെ കാണണമെന്നതായിരുന്നു എന്റെ മറ്റൊരു ആവശ്യം. കാരണം, ഞാന്‍ എന്റെ ജോലി മേഖലയെ അത്രത്തോളം പ്രാധാന്യത്തോടെയാണു കാണുന്നത്.”

”എന്നോടൊപ്പം വലിയ സ്വപ്നങ്ങള്‍ കാണാനുള്ള സര്‍ഗാത്മകതയും ഭാവനയും ഉള്ള ഒരാളെ ഞാന്‍ ആഗ്രഹിച്ചു. എന്റെ ഈ സങ്കല്‍പങ്ങള്‍ക്കൊക്കെ തികച്ചും അനുയോജ്യനായ, യോഗ്യനായ വ്യക്തിയാണ് നിക്. അവനെ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ വിവാഹമേ വേണ്ടെന്ന് വയ്ക്കുമായിരുന്നു. നിങ്ങളെ ബഹുമാനിക്കുന്ന ഒരാളെയാണ് നിങ്ങള്‍ പങ്കാളിയായി സ്വീകരിക്കേണ്ടത്.”

”അങ്ങനെയൊരാളെ അന്വേഷിച്ചു കണ്ടുപിടിക്കണം. ബഹുമാനം എന്നത് സ്‌നേഹത്തില്‍ നിന്നും വാത്സല്യത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. യഥാര്‍ഥ രാജകുമാരനെ കണ്ടെത്തും വരെ നിങ്ങള്‍ വികൃതമായ പല ബന്ധങ്ങളിലും ഉള്‍പ്പെട്ടേക്കാം. ഞാനും അങ്ങനെ തന്നെയായിരുന്നു” എന്നാണ് പ്രിയങ്ക പറയുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും