രാഘവ് ഛദ്ദയുമായി വിവാഹം ഉറപ്പിച്ചോ? ആദ്യമായി പ്രതികരിച്ച് പരിനീതി ചോപ്ര, വീഡിയോ

പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുമായുള്ള വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആകുന്നത്. ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിക്കാനെത്തിയതോടെയാണ് ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. പിന്നാലെ പരിനീതിക്കും രാഘവിനും അഭിനന്ദനങ്ങള്‍ അറിയിച്ച് എ.എ.പി എംപി സഞ്ജീവ് അറോറ ട്വീറ്റ് ചെയ്തതോടെ ഇരുവരും വിവാഹിതരാവുകയാണെന്ന വാര്‍ത്തകളും എത്തി.

ഈ വാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് പരിനീതി ചോപ്ര. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്ക് വരികയായിരുന്ന പരിനീതിയെ മാധ്യമപ്രവര്‍ത്തകര്‍ വളയുകയായിരുന്നു. വിവാഹത്തെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ സത്യമാണോ എന്നാണ് പാപ്പരാസികള്‍ പരിനീതിയോട് ചോദിച്ചത്.

എന്നാല്‍ ചോദ്യങ്ങളോട് പ്രതികരിക്കാതെ ചിരിച്ചു കൊണ്ട് താരം കാറിന് അരികിലേക്ക് നടന്നു നീങ്ങുകയായിരുന്നു. വീണ്ടും താരത്തോട് വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കാറില്‍ കയറിയ താരം ”താങ്ക്യൂ, ബൈ, ഗുഡ്‌നൈറ്റ്” എന്ന് പറഞ്ഞു കൊണ്ട് പോവുകയായിരുന്നു.

ഇതിനിടെ പരിനീതിയുടെ ചിരി കണ്ട് നാണത്തോടെ ചിരിക്കുകയാണെന്നും പാപ്പരാസികള്‍ വിളിച്ച് പറയുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. അതേസമയം, പരിനീതിയും രാഘവ് ഛദ്ദയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ സഹപാഠികളായിരുന്നു.

ട്വിറ്ററില്‍ 44 പേരെ മാത്രമാണ് രാഘവ് ഫോളോ ചെയ്യുന്നത്. അതില്‍ സിനിമാ മേഖലയില്‍ നിന്ന് രണ്ടു പേരെയുള്ളൂ. ഒന്ന് ആം ആദ്മി പാര്‍ട്ടി അംഗം കൂടിയായ ഗുല്‍ പനാഗ്. രണ്ടാമത്തേത് പരിനീതിയും. പരിനീതിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് തന്റെ രാഷ്ട്രീയത്തെ കുറിച്ച് ചോദിക്കു എന്നായിരുന്നു രാഘവ് പ്രതികരിച്ചത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ