വിവാഹ വാര്‍ത്തകളോട് പ്രതികരിക്കാനില്ല, ഐ.പി.എല്‍ കാണാനെത്തി പരിനീതിയും രാഘവും; വീഡിയോ വൈറല്‍

ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം ഒരുങ്ങുകയാണ്. പരനീതി ചോപ്രയുടെയും ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഇതിനിടെ ഐപിഎല്‍ വേദിയിലും ഇരുവരും ഒന്നിച്ച് എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ നടന്ന പഞ്ചാബ് കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരം ഇരുവരും കാണാനെത്തിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൊഹാലി സ്റ്റേഡിയത്തിലായിരുന്നു പോരാട്ടം. ഇരുവരും സ്റ്റേഡിയത്തില്‍ കാണികളെ അഭിവാദ്യം ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ ട്രന്‍ഡിംഗ് ആണ്.

മെയ് 13ന് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ വിഷയത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ രാഘവ് ഛദ്ദ തയ്യാറായിരുന്നില്ല. എന്നാല്‍ രാഘവിനും പരിനീതിക്കും ആശംസകള്‍ നേര്‍ന്നു കൊണ്ട് എ.എ.പി എംപി സഞ്ജീവ് അറോറ ട്വീറ്റ് ചെയ്തതോടെയാണ് വിവാഹ വാര്‍ത്തകള്‍ ശക്തമായത്.

മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് പരിനീതി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്സ് വിദ്യാര്‍ത്ഥിയായിരുന്നു ഛദ്ദ. ആ സമയം മുതല്‍ സുഹൃത്തുക്കളാണ് ഇരുവരും. അതേസമയം, പരിനീതിയും രാഘവ് ഛദ്ദയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ സഹപാഠികളായിരുന്നു.

ട്വിറ്ററില്‍ 44 പേരെ മാത്രമാണ് രാഘവ് ഫോളോ ചെയ്യുന്നത്. അതില്‍ സിനിമാ മേഖലയില്‍ നിന്ന് രണ്ടു പേരെയുള്ളൂ. ഒന്ന് ആം ആദ്മി പാര്‍ട്ടി അംഗം കൂടിയായ ഗുല്‍ പനാഗ്. രണ്ടാമത്തേത് പരിനീതിയും. വിവാഹ വാര്‍ത്തകളോട് ഔദ്യോഗികമായി പരിനീതിയോ രാഘവോ പ്രതികരിച്ചിട്ടില്ല.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി