'20 വയസ് കൂടിയാലും കുഴപ്പമില്ല..'; പരിണീതിയുടെ വിവാഹസ്വപ്‌നങ്ങള്‍ സത്യമായോ, വൈറല്‍

ബോളിവുഡ് താരം പരിണീതി ചോപ്രയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത്. ആം ആദ്മി പാര്‍ട്ടി നേതാവായ രാഘവ് ഛദ്ദയാണ് പരിനീതിയുടെ വരന്‍. ഉദയ്പൂരിലെ ലീല പാലസില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ലേക് പാലസില്‍ രാഘവിന്റെ സെഹ്റബന്ദിക്ക് ശേഷം വള്ളങ്ങളിലാണ് വരനും സംഘവും വിവാഹ വേദിയിലേക്ക് പുറപ്പെട്ടത്.

വിവാഹത്തിന് മുമ്പുള്ള ചടങ്ങുകള്‍ ശനിയാഴ്ച നടന്നിരുന്നു ഗായകന്‍ നവരാജ് ഹാന്‍സിന്റെ പ്രകടനം അടക്കം അടങ്ങുന്ന ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ നടന്നിരുന്നു. കഴിഞ്ഞയാഴ്ച ദില്ലിയില്‍ അര്‍ദസും സൂഫി നൈറ്റും നടന്നിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വിവാഹ ചടങ്ങുകളില്‍ പങ്കാളികളായിരുന്നു. പരിനീതി ചോപ്രയുടെ അടുത്ത സുഹൃത്തായ സാനിയ മിര്‍സയും വധുവിന്റെ വാര്‍ഡ്രോബ് ഡിസൈന്‍ ചെയ്ത മനീഷ് മല്‍ഹോത്രയും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ മെയ് മാസത്തിലാണ് പരിനീതി ചോപ്ര-രാഘവ് ഛദ്ദ എന്നിവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. രാഘവ് ഛദ്ദ ഇപ്പോള്‍ ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എംപിയാണ്. പരനീതിയും രാഘവും ഒന്നിച്ച് പഠിച്ചവരാണ്. ഇരുവരുടെതും പ്രണയ വിവാഹമായിരുന്നു.

മുമ്പൊരിക്കല്‍ ഭര്‍ത്താവിന് 20 വയസ് കൂടുതലായാലൊന്നും തനിക്ക് പ്രശ്‌നമില്ലെന്ന് പരിനീതി പറഞ്ഞിരുന്നു. ഈ സ്വപ്‌നം യാഥാര്‍ത്യമായോ എന്നും ചിത്രങ്ങള്‍ എത്തിയതോടെ പലരും ചോദിക്കുന്നുണ്ട്. സാമാന്യബോധവും പക്വതയുമുള്ള ഒരാളാണ് അദ്ദേഹം എങ്കില്‍ പ്രായം എന്റെ വയസിനേക്കാളും 20 വയസ് കൂടുതലായാലും പ്രശ്‌നമില്ല എന്നായിരുന്നു നടി പറഞ്ഞത്. എന്നാല്‍ ഇരുവര്‍ക്കും 34 വയസാണ്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി