റെഡ് കാര്‍പറ്റ് ഷോകളില്‍ ഇപ്പോള്‍ പങ്കെടുക്കാറില്ല, ബ്രാന്‍ഡ് ഷൂട്ടുമില്ല.. 16 കിലോ ഭാരം വര്‍ദ്ധിപ്പിച്ചു, ഇപ്പോഴും കുറിച്ചിട്ടില്ല: പരിനീതി ചോപ്ര

വിവാഹത്തിന് ശേഷം അടുത്തിടെയായി നടി പരിനീതി ചോപ്ര പൊതു പരിപാടികളിലോ റെഡ് കാര്‍പറ്റുകളിലോ പ്രത്യക്ഷപ്പെടാറില്ല. ബ്രാന്‍ഡ് ഷൂട്ടുകളും താരം നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. പുതിയ ചിത്രത്തിന്റെ ഭാഗമായാണ് പരിനീതി പൊടുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് നിര്‍ത്തിവച്ചത്.

ഏപ്രില്‍ 12ന് റിലീസ് ചെയ്ത നെറ്റ്ഫ്‌ളിക്‌സ് ചിത്രം ‘അമര്‍ സിംഗ് ചംകീല’യില്‍ വ്യത്യസ്ത വേഷത്തിലാണ് പരിനീതി എത്തിയത്. അമര്‍ സിംഗ് ചംകീല എന്ന പഞ്ചാബി ഗായകന്റെ ബയോപിക്കില്‍ ഗായകന്റെ ഭാര്യ അമര്‍ജ്യോത് കൗറിന്റെ വേഷത്തിലാണ് പരിനീതി എത്തിയത്. ചിത്രത്തില്‍ ഗര്‍ഭിണിയായും നടി അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിനായി 16 കിലോയോളമാണ് പരിനീതി വര്‍ദ്ധിപ്പിച്ചത്. ”സംവിധായകന്‍ ഇംതിയാസ് അലി സര്‍ എന്നോട് 20 കിലോ വര്‍ദ്ധിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. പക്ഷെ 16 കിലോ വരെ വര്‍ദ്ധിപ്പിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. മേക്കപ്പ് ഒന്നും പാടില്ല. ഏറ്റവും മോശം രൂപത്തിലാണ് നിങ്ങള്‍ വരാനുള്ളത്.”

”സെറ്റില്‍ ലൈവ് ആയി പാടേണ്ടി വരും എന്നൊക്കെയാണ് സംവിധായകന്‍ പറഞ്ഞത്. അതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി റെഡ് കാര്‍പെറ്റ് ഷോകളില്‍ ഞാന്‍ പോകാറില്ല. അധികം ബ്രാന്‍ഡ് ഷൂട്ടുകള്‍ നടത്തിയിട്ടില്ല. ഞാന്‍ ഇപ്പോഴും വണ്ണം കുറച്ചിട്ടില്ല. ഇതില്‍ എനിക്ക് ഒരു കുറവും തോന്നിയിട്ടില്ല” എന്നാണ് പരിനീതി പറയുന്നത്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്