എനിക്ക് കഴിവുണ്ടോ? തിരിച്ചു പോകണോ? വീട്ടിലേക്ക് മടങ്ങുന്നത് അപമാനമായി തോന്നി, ഉറക്കെ കരയുമായിരുന്നു: നടി നിമ്രത് കൗര്‍

ബോളിവുഡില്‍ നായികയാകുന്നതിന് മുമ്പ് താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പറഞ്ഞ് നടി നിമ്രത് കൗര്‍. ലഞ്ച് ബോക്‌സ് എന്ന ചിത്രത്തില്‍ നായിക ആയാണ് നിമ്രത് ബോളിവുഡില്‍ ശ്രദ്ധ നേടുന്നത്. ആ സിനിമ ലഭിക്കുന്നതിന് മുമ്പ് ജീവിത ചെലവിനുള്ള പണം എവിടെ നിന്ന് വരുമെന്നതിനെ കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടിരുന്നു എന്നാണ് നിമ്രത് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

മുംബൈയില്‍ വന്നതിന് ശേഷം 2-3 മാസത്തോളം മ്യൂസിക് വീഡിയോകളില്‍ അഭിനയിക്കുകയും നിരവധി പരസ്യ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 4-5 വര്‍ഷത്തോളം തിയേറ്റര്‍ ചെയ്തു. ചിലപ്പോള്‍ അടുത്ത ശമ്പളം എവിടെ നിന്ന് വരുമെന്നോര്‍ത്ത് ഞാന്‍ ആശങ്കപ്പെടാറുണ്ടായിരുന്നു. എനിക്ക് കഴിവുണ്ടോ? തിരിച്ചു പോകണോ?

ഞാന്‍ ചെയ്യുന്നത് കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ടോ? അങ്ങനെ ലഞ്ച് ബോക്‌സ് സിനിമയ്ക്ക് മുമ്പ് ഇനി എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു ഘട്ടമുണ്ടായിരുന്നു. തിയേറ്റര്‍ ചെയ്യുന്ന സമയത്ത് എന്റെ ബാങ്ക് ബാലന്‍സ് വളരെ കുറഞ്ഞ ഒരു സമയമുണ്ടായിരുന്നു. പണം എവിടെ നിന്ന് വരുമെന്ന് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു.

അങ്ങനെയൊരു സാഹചര്യത്തില്‍ വീട്ടിലേക്ക് മടങ്ങുന്നത് മറ്റൊരുതരം അപമാനമാണ്. ഞാന്‍ വളരെ ദുഃഖിതയും മാനസികമായി തളരുകയും ചെയ്ത ദിവസങ്ങളുണ്ടായിരുന്നു. ഞാന്‍ കരയുമായിരുന്നു, ഒറ്റയ്ക്കാണെന്ന് തോന്നുമായിരുന്നു. പക്ഷേ ഉള്ളിനുള്ളില്‍ നിന്ന് ഒരു ശബ്ദം പറഞ്ഞു, ഉപേക്ഷിക്കരുതെന്ന് എന്നാണ് നിമ്രത് പറയുന്നത്.

2013ല്‍ ആണ് നിമ്രത് ‘ദ ലഞ്ച്‌ബോക്‌സ്’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചത്. ഇതിന് മുമ്പ് ‘വണ്‍ നൈറ്റ് വിത്ത് ദ കിംഗ്’ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ വേഷമിട്ടിരുന്നു. ‘യഹാന്‍’, ‘ലവ് ഷുവ് ടേ ചിക്കന്‍ ഖുറാന’, ‘കുല്‍: ദ ലെഗസി ഓഫ് ദ റൈസിംഗ്‌സ്’, ‘സ്‌കൈ ഫോഴ്‌സ്’ എന്നിവയാണ് നിമ്രതിന്റെ പ്രധാന ചിത്രങ്ങള്‍. ‘സെക്ഷന്‍ 84’ ആണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി