ഒരിക്കലും ഒരു നടനെ ഡേറ്റ് ചെയ്യരുത്; ഖുശിയ്ക്ക് ജാന്‍വിയുടെ ഉപദേശം

ഉടന്‍ തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന സഹോദരി ഖുഷി കപൂറിന് ഉപദേശവുമായി ജാന്‍വി. ഒരിക്കലും ഒരു നടനെ ഡേറ്റ് ചെയ്യരുത്, ‘സ്വന്തം മൂല്യം അറിയാന്‍’ എന്നിങ്ങനെ രണ്ട് ഉപദേശങ്ങളാണ് ജാന്‍വി സഹോദരിക്ക് നല്‍കിയത്.

ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തിലായിരുന്നു ജാന്‍വിയുടെ ഉപദേശം. ”ഒരിക്കലും ഒരു നടനെ ഡേറ്റ് ചെയ്യരുത്. നമ്മള്‍ ആരാണെന്ന് എനിക്ക് നല്ല ബോധ്യമുള്ളത് കൊണ്ടാണ് അത് , പിന്നെ ”സ്വന്തം മൂല്യം അറിയുക, ഇന്‍സ്റ്റാഗ്രാമിലെ മുഖമില്ലാത്ത ആളുകള്‍ എന്ത് പറഞ്ഞാലും അതിനെ ആ തരത്തില്‍ മാത്രം കാണുക. ജാന്‍വി കൂട്ടിച്ചേര്‍ത്തു.

അന്തരിച്ച ശ്രീദേവിയുടെയും ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മകളാണ് ജാന്‍വിയും ഖുശിയും. സോയ അക്തറിന്റെ ദി ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെയാണ് ഖുശി ആദ്യമായി അഭിനയിക്കുന്നത്. വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രം ജനപ്രിയ ആര്‍ക്കീസ് കോമിക്‌സ് സീരീസിന്റെ ഇന്ത്യന്‍ അഡാപ്‌റ്റേഷനാണ്, കൂടാതെ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്റെയും അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദയുടെയും അരങ്ങേറ്റം കൂടിയാണിത്. 2023ല്‍ ഇത് പുറത്തിറങ്ങും.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്