സ്ത്രീയായി ജനിക്കുന്നത് ശാപമാണ്, ജോലിക്ക് പോവുകയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെടും.. പുരുഷന്മാര്‍ എന്ന് ഗര്‍ഭിണികള്‍ ആകുന്നുവോ അന്നേ തുല്യത വരുള്ളൂ: നീന ഗുപ്ത

ഒരു സ്ത്രീയായി ജനിക്കുന്നത് ശാപമായാണ് തനിക്ക് തോന്നാറുള്ളതെന്ന് നടി നീന ഗുപ്ത. സ്ത്രീകള്‍ പഠിച്ച്, ജോലി ചെയ്യാന്‍ പോവുകയാണെങ്കില്‍ അവര്‍ ബലാത്സംഗം ചെയ്യപ്പെടും എന്നാണ് നീന ഗുപ്ത പറയുന്നത്. ഫെമിനിസത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് നീന ഗുപ്ത ഇങ്ങനെ പ്രതികരിച്ചത്.

”ഫെമിനിസം എന്ന ശക്തയാവുക എന്നാണ്. എനിക്ക് അതാണ് ഫെമിനിസം. ഇന്ന് രാജ്യത്ത് സ്ത്രീകള്‍ക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചാല്‍ അത് സാധ്യമാകില്ല. അവര്‍ സുരക്ഷിതരായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷെ അത് സാധ്യമല്ല. സ്ത്രീകളെ പഠിപ്പിക്കാന്‍ അവര്‍ പറയുന്നു. അവരെ പഠിപ്പിച്ചാല്‍ അവര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കും. അങ്ങനെ അവര്‍ ഒരു ജോലി ചെയ്യുകയാണെങ്കില്‍, അവര്‍ ബലാത്സംഗം ചെയ്യപ്പെടും.”

”ഒരു സ്ത്രീയായി ജനിക്കുന്നത് ശാപമാണെന്ന് എനിക്ക് തോന്നുന്നു, പ്രത്യേകിച്ച് ഒരു ദരിദ്ര സ്ത്രീയായി ജനിക്കുന്നത്. ആ സാഹര്യം വളരെ സങ്കടകരമാണ്. ഈ യഥാര്‍ത്ഥ സാഹചര്യങ്ങളെ കുറിച്ച് അറിയുന്ന എനിക്ക് എങ്ങനെ ശുഭാപ്തി വിശ്വാസത്തോടെ സംസാരിക്കാനാവും? ഇതൊരു ശാപമാണ്. ചേരി കുടിലുകളില്‍ സ്ത്രീകള്‍ക്ക് എന്തൊക്കെയാണ് സംഭവിക്കുന്നത്? ഒരു പരിഹാരം വേണം, പക്ഷെ എനിക്കൊരു പരിഹാരത്തെ കുറിച്ച് ചിന്തിക്കാനാവുന്നില്ല” എന്നാണ് നീന ഗുപ്ത പറയുന്നത്.

നേരത്തെ രണ്‍വീര്‍ അല്ലാബാദിയയുടെ പോഡ്കാസ്റ്റിലും ഫെമിനിസത്തെ കുറിച്ച് നീന ഗുപ്ത സംസാരിച്ചിരുന്നു. ”ഫെമിനിസം എന്ന് പറയുന്നതില്‍, അല്ലെങ്കില്‍ സ്ത്രീകളും പുരുഷ്യന്‍മാരും തുല്യരാണ് എന്ന് പറയുന്നതില്‍ വിശ്വസിക്കേണ്ട കാര്യമില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിന് പകരം സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക.”

”നിങ്ങളൊരു വീട്ടമ്മയാണെങ്കില്‍ അതിനെ നിസാരമായി കാണരുത്, അത് പ്രധാനപ്പെട്ട റോളാണ്. നിങ്ങളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുക, സ്വയം ചെറുതാണെന്ന് കരുതുന്നത് നിര്‍ത്തുക. അതാണ് ഞാന്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന പ്രധാന സന്ദേശം. മാത്രമല്ല, പുരുഷന്മാരും സ്ത്രീകളും തുല്യരല്ല. എന്നാണ് പുരുഷന്മാര്‍ ഗര്‍ഭിണിയാകാന്‍ തുടങ്ങുന്നുവോ ആ ദിവസം നമ്മള്‍ തുല്യരാകും” എന്നായിരുന്നു നീന ഗുപ്ത പറഞ്ഞത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി