സെക്‌സ് ആനന്ദത്തിന് വേണ്ടിയാണെന്ന് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് അറിയില്ല.. ഉമ്മ വച്ചാല്‍ കുട്ടിയുണ്ടാവും എന്നാണ് ഞാനും കരുതിയിരുന്നത്: നീന ഗുപ്ത

ഇന്ത്യയിലെ സ്ത്രീകളെയും അവരുടെ ലൈംഗിക അഭിലാഷങ്ങളെയും കുറിച്ചോര്‍ത്ത് തനിക്ക് സങ്കടമുണ്ടെന്ന് നടി നീന ഗുപ്ത. സെക്‌സ് ആനന്ദത്തിന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയിലെ 95 ശതമാനം സ്ത്രീകള്‍ക്കും അറിയില്ല. പുരുഷനെ തൃപ്തിപ്പെടുത്താനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനുമുള്ളതാണ് സെക്‌സ് എന്നാണ് ഇപ്പോഴും പലരുടെയും വിചാരം എന്നാണ് നീന ഗുപ്ത ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഉമ്മ വച്ചാല്‍ കുട്ടികള്‍ ഉണ്ടാവുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും നടി പറയുന്നുണ്ട്.

”ഇന്ത്യന്‍ സ്ത്രീകളെയും അവരുടെ ലൈംഗിക അഭിലാഷങ്ങളെയും കുറിച്ചോര്‍ത്ത് എനിക്ക് സങ്കടം തോന്നും. ഇന്ത്യയിലെ 99%, അല്ലെങ്കില്‍ 95 ശതമാനത്തോളം സ്ത്രീകള്‍ക്കും സെക്‌സ് ആനന്ദത്തിന് വേണ്ടിയാണെന്ന് അറിയില്ല. പുരുഷനെ തൃപ്തിപ്പെടുത്താനും കുഞ്ഞുങ്ങളെ ജനിപ്പിക്കാനുമുള്ളതാണ് സെക്‌സ് എന്നാണ് അവരുടെ വിചാരം.”

”ചെറിയൊരു വിഭാഗം സ്ത്രീകള്‍ക്ക് മാത്രമാണ് സെക്‌സ് എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുള്ളു. ഭൂരിപക്ഷം സ്ത്രീകള്‍ക്കും അത് ആസ്വാദകരമല്ല. ഇന്ത്യന്‍ സ്ത്രീകള്‍ സെക്‌സിനെ ഒരു നിഷിദ്ധ വിഷയമായി കാണുന്നത് അവസാനിപ്പിക്കണം. എത്രത്തോളം നമ്മള്‍ സെക്‌സിനെ കുറിച്ച് സംസാരിക്കുന്നുവോ അത് അത്രത്തോളം സാധാരണ കാര്യമായി മാറും.”

”നമ്മുടെ സിനിമകള്‍ എന്താണ് കാണിക്കുന്നത്? നിങ്ങളൊരു സ്ത്രീയാണെങ്കില്‍ ഒരു പുരുഷനെ കണ്ടുപിടിക്കുക എന്നതാണ് അടിസ്ഥാന കാര്യം. കുറേ കാലത്തോളം ഞാന്‍ വിചാരിച്ചിരുന്നത് ഉമ്മ വച്ചാല്‍ ഗര്‍ഭിണിയാവും എന്നായിരുന്നു. അതാണ് സത്യം എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. അങ്ങനെയായിരുന്നു ഇവിടെയുള്ള സിനിമകളില്‍ കാണിച്ചിരുന്നത്.”

”പുരുഷന്മാരാണ് ബോസ് എന്നാണ് സിനിമകള്‍ പറയുന്നത്, ഇപ്പോഴുള്ള സിനിമകളിലും അങ്ങനെ തന്നെയാണ്. സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്രം നേടിയതോടെ നമ്മുടെ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. സ്ത്രീകള്‍ സമ്പാദിക്കാന്‍ ആരംഭിച്ചതോടെ വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി, കാരണം പുരുഷന്‍മാരുടെ വൃത്തികേടുകള്‍ സഹിക്കാന്‍ അവര്‍ തയാറാകുന്നില്ല.”

”മുമ്പ് അവര്‍ സമ്പാദിക്കുന്നില്ലായിരുന്നു, അവര്‍ക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല, അതുകൊണ്ട് അവര്‍ക്ക് ഇങ്ങനെയൊക്കെ ജീവിച്ച് പോകണമായിരുന്നു. ഇപ്പോള്‍ ചില സ്ത്രീകള്‍ അവരുടെ പുരുഷ്‌നമാരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നുണ്ട്, അതുകൊണ്ട് കാര്യങ്ങള്‍ മാറി വരികയാണ്” എന്നാണ് നീന ഗുപ്ത പറയുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ