അറുപത്തി രണ്ടാം വയസില്‍ വീണ്ടും 'ശക്തിമാന്‍' ആകാന്‍ മുകേഷ് ഖന്ന; മൂന്നു ഭാഗങ്ങളായി സിനിമ ഒരുങ്ങുന്നു

തൊണ്ണൂറിലെ കുട്ടികള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച അമാനുഷിക കഥാപാത്രം “ശക്തിമാന്‍” തിരിച്ചു വരുന്നു. സൂപ്പര്‍ഹീറോ ആയി ദൂരദര്‍ശനില്‍ എത്തിയ സീരിയലിന് സിനിമ ഒരുങ്ങുകയാണ്. ശക്തിമാനായി മിനിസ്‌ക്രീനിലെത്തിയ നടന്‍ മുകേഷ് ഖന്ന തന്നെയാണ് ശക്തിമാന്‍ തിരിച്ചു വരുന്നുവെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.

“”ശക്തിമാന്‍ പുനര്‍ജനിക്കുന്നു എന്ന് ലോകത്തെ അറിയിക്കേണ്ട സമയമായി. അതെ, സുഹൃത്തുക്കളേ ഉടന്‍ തന്നെ ശക്തിമാന്‍ 2 ആയി ഞാന്‍ ഉടനെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ടിവി ചാനലിലോ, ഒ.ടി.ടി.യിലോ അല്ല, മൂന്ന് സിനിമകളായാണ് എത്തുക”” എന്നാണ് മുകേഷ് ഖന്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

പുതിയ ശക്തിമാന്‍ ഹൃത്വിക് റോഷന്റെ സൂപ്പര്‍ഹീറോ ക്രിഷ് സിനിമയേക്കാളും ഷാരൂഖ് രാ. വണ്‍ സിനിമയേക്കാളും വലുതായിരിക്കും എന്നും മുകേഷിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ക്രമേണ വെളിപ്പെടുത്തും. വലിയ പ്രൊഡക്ഷന്‍ ഹൗസുമായി ചര്‍ച്ചയിലാണെന്നും മുകേഷ് കുറിച്ചു. 62 വയസുകാരനായ മുകേഷിന്റെ ശക്തിമാനായുള്ള തിരിച്ചുവരവില്‍ എന്തൊക്കെ കൗതുകങ്ങളും അത്ഭുതങ്ങളും ഉണ്ടാകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ശക്തിമാന്റെ ആദ്യ സീരിസ് അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ബോളിവുഡ് ഹംഗാമയോട് താരം വ്യക്തമാമാക്കിയിരുന്നു. ശക്തിമാന്റെ തിരിച്ചുവരവിനായി മൂന്ന് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുക ആയിരുന്നുവെന്ന് മുകേഷ് ഖന്ന നേരത്തെ വെളിപ്പെടുത്തിയിരുന്നു. 1997 മുതല്‍ 2005 വരെ പ്രക്ഷേപണം ചെയ്ത സീരിയലാണ് ശക്തിമാന്‍.

https://www.instagram.com/p/CF1OHbWJP5b/?utm_source=ig_embed

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ