മോശമായി പെരുമാറുകയും അവഗണിക്കപ്പെടുകയും ചെയ്യുമ്പോള്‍ വീട്ടില്‍ വന്നിരുന്ന് കരഞ്ഞിട്ടുണ്ട്: മൃണാല്‍ ഠാക്കൂര്‍

സിനിമയില്‍ തന്നെ പിന്തുണയ്ക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ പലപ്പോഴും തനിക്ക് അവഗണനയും പരിഹാസങ്ങളുമെല്ലാം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് ബോളിവുഡ് യുവനടി മൃണാല്‍ ഠാക്കൂര്‍. ആ സമയത്ത് തനിക്ക് പ്രചോദനമായി മാറിയത് അച്ഛനും അമ്മയും പറഞ്ഞ വാക്കുകളും താരം വെളിപ്പെടുത്തി. തന്റെ ജീവിതത്തില്‍ താനേറ്റവും കടപ്പെട്ടിരിക്കുന്നത് അച്ഛനോടും അമ്മയോടുമാണെന്നും അവര്‍ ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”ഞാന്‍ കരിയര്‍ തുടങ്ങിയ സമയത്ത് എന്നോട് പലപ്പോഴും മോശമായി പെരുമാറുകയും അവഗണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ വീട്ടില്‍ വന്ന് കരയുമായിരുന്നു. എനിക്കിതൊന്നും ഇഷ്ടമാകുന്നില്ലെന്ന് ഞാന്‍ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു. അവര്‍ പറഞ്ഞത് പത്ത് വര്‍ഷം അപ്പുറത്തെ കാര്യങ്ങള്‍ ചിന്തിക്കാനാണ്. നിന്നെ കണ്ട് ആളുകള്‍ക്ക് പ്രചോദനം തോന്നും. അവള്‍ക്ക് സാധിക്കുമെങ്കില്‍ എനിക്കും സാധിക്കുമെന്ന് തോന്നും” എന്നായിരുന്നു മൃണാല്‍ പറഞ്ഞത്.

”എന്റെ അച്ഛനോടും അമ്മയോടും ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു. എന്റെ പക്കല്‍ ഇല്ലാതിരുന്ന കാര്യങ്ങള്‍ക്ക് വേണ്ടി പോരാടാന്‍ പഠിപ്പിച്ചത് അവരാണ്. അതിന് ഞാനവരോട് കടപ്പെട്ടിരിക്കുന്നു” എന്നും മൃണാല്‍ പറഞ്ഞു. ടെലിവിഷനിലൂടെയാണ് മൃണാല്‍ ശ്രദ്ധ നേടുന്നത്. ഖാമോഷിയാന്‍, കുംകും ഭാഗ്യ തുടങ്ങിയ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ച് ആരാധകരെ സ്വന്തമാക്കുകയായിരുന്നു മൃണാല്‍.

പിന്നീടാണ് മൃണാല്‍ ബോളിവുഡിലേക്ക് എത്തുന്നത്. പിന്നീട് ലവ് സോണിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കുള്ള വരവറിയിച്ചു. പിന്നാലെ ഹൃത്വിക് റോഷന്‍് നായകനായ സൂപ്പര്‍ 30യിലെ നായികയായി മാറി മൃണാല്‍. ഈ ചിത്രത്തിലെ പ്രകടനം മൃണാലിനെ താരമാക്കി മാറ്റുകയായിരുന്നു.

Latest Stories

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്