30 വയസ് കൂടുതലുള്ള അക്ഷയ്‌ക്കൊപ്പം പ്രണയ ഗാനം..; മാനുഷി ചില്ലര്‍ക്ക് കടുത്ത വിമര്‍ശനം, പ്രതികരിച്ച് താരം

അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച മുന്‍ ലോകസുന്ദരി മാനുഷി ചില്ലറിന് കടുത്ത വിമര്‍ശനം. 56 വയസുള്ള അക്ഷയ് കുമാറിനൊപ്പം ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ അഭിനയിച്ചതിനാണ് മാനുഷിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായത്.

26 വയസുള്ള മാനുഷി 30 വയസ് കൂടുതലുള്ള അക്ഷയ്‌ക്കൊപ്പം പ്രണയ ഗാനത്തില്‍ അഭിനയിച്ചതാണ് പലരെയും ചൊടിപ്പിച്ചത്. ഇരുവരുടെയും പ്രായത്തെ താരതമ്യം ചെയ്ത് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ നിറയുന്നത്. ഇതോടെ സംഭവത്തില്‍ മാനുഷി തന്നെ പ്രതികരണവുമായി എത്തി.

ഒരു സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് അതുവഴി ഒരു നിശ്ചിതമായ സ്‌ക്രീന്‍ സ്‌പേസ് ലഭിക്കും. എന്റെ ആദ്യ സിനിമ മുതല്‍ പ്രായത്തിന്റെ വ്യത്യാസം ഉണ്ടായിരുന്നു. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ സിനിമയില്‍ ജോഡികളൊന്നും ഉണ്ടായിരുന്നില്ല.

മാര്‍ക്കറ്റിംഗിനായി ഞങ്ങള്‍ പാട്ടുകള്‍ ചെയ്തു. പാട്ടുകള്‍ക്കായി രണ്ട് പേരെ ഒരുമിച്ച് ഡാന്‍സ് ചെയ്തു. അത് നല്ലതാണ്. അതില്‍ എന്തെങ്കിലും ക്രൂരമായ കാര്യം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്തായാലും ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ഒരു പ്രണയകഥയല്ല എന്നാണ് സൂമിന് നല്‍കിയ അഭിമുഖത്തില്‍ മാനുഷി പറയുന്നത്.

അക്ഷയ് കുമാറിനൊപ്പമുള്ള മാനുഷിയുടെ രണ്ടാമത്തെ ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. മാനുഷിയുടെ ആദ്യ ചിത്രം ‘സാമ്രാട്ട് പൃഥ്വിരാജ്’ അക്ഷയ് കുമാറിനൊപ്പമുള്ള സിനിമയായിരുന്നു. ‘ദ ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി’, ‘ഓപ്പറേഷന്‍ വാലന്റൈന്‍’ എന്നിവയാണ് നടിയുടെ മറ്റ് സിനിമകള്‍. എന്നാല്‍ മാനുഷിയുടെ ഒരു ചിത്രവും ഇതുവരെ ഹിറ്റ് ആയിട്ടില്ല.

Latest Stories

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ നരേന്ദ്ര മോദി ഇനി സത്യരാജ്; ബയോപിക് ഒരുങ്ങുന്നത് വമ്പൻ ബഡ്ജറ്റിൽ